2021 ല്‍ ഇന്ത്യന്‍ സമ്ബദ്‌വ്യവസ്ഥ അതിവേഗം കരകയറാന്‍ സാധ്യതയുണ്ടെന്ന് ഐഎംഎഫ്!
2021 ല്‍ ഇന്ത്യന്‍ സമ്ബദ്‌വ്യവസ്ഥ അതിവേഗം കരകയറാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). ഏറ്റവും പുതിയ ലോക സാമ്ബത്തിക ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടിലാണ് ഐഎംഎഫ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2020-21ലെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഒക്ടോബര്‍ റിപ്പോര്‍ട്ടില്‍ പ്രതീക്ഷിച്ച 8.8 ശതമാനത്തില്‍ നിന്ന് 11.5 ശതമാനമായി ഉയരുമെന്നാണ് ഐഎംഎഫ് പ്രവചിച്ചിരിക്കുന്നത്.
ലോക്ക്ഡൗണുകള്‍ ലഘൂകരിച്ചതിനുശേഷം 2020 ല്‍ പ്രതീക്ഷിച്ചതിലും ശക്തമായ വീണ്ടെടുക്കലാണ് പ്രതിഫലിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ഐഎംഎഫിന്റെ ഏറ്റവും പുതിയ പ്രവചനം വരും മാസങ്ങളില്‍ ശക്തമായ പുനരുജ്ജീവനത്തെക്കുറിച്ചുള്ള ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ വിലയിരുത്തലിന് അനുസൃതമാണ്, പ്രത്യേകിച്ചും സമീപകാല വാക്സിന്‍ വിതരണത്തിന് ശേഷം.
ഈ മാസം ആദ്യം ഇന്ത്യയില്‍ അസ്ട്രാസെനെക്കയും ഭാരത് ബയോടെക്കും വാക്സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാന്‍ സര്‍ക്കാര്‍ ആരംഭിച്ചു. വരും മാസങ്ങളില്‍ 30 ദശലക്ഷത്തിലധികം ആളുകള്‍ക്ക് കുത്തിവയ്പ് നല്‍കാനാണ് പദ്ധതിയിടുന്നത്.
വാക്സിന്‍ അംഗീകാരങ്ങളും സര്‍ക്കാര്‍ നടപടികളും ഈ വര്‍ഷാവസാനം വളര്‍ച്ച കുത്തനെ ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള സമ്ബദ്‌വ്യവസ്ഥ 2021 ല്‍ 5.5 ശതമാനവും 2022 ല്‍ 4.2 ശതമാനവും വളര്‍ച്ച നേടുമെന്ന് ഐഎംഎഫ് പ്രതീക്ഷിക്കുന്നു. 2020 ലെ ആഗോള വളര്‍ച്ചാ സങ്കോചം -3.5 ശതമാനമായി കണക്കാക്കപ്പെടുന്നു, മുന്‍ പ്രവചനത്തില്‍ പ്രതീക്ഷിച്ചതിലും 0.9 ശതമാനം കൂടുതലാണിതെന്നും ഐഎംഎഫ് വ്യക്കമാക്കി.