2021 ൽ സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ സാധ്യത – ക്വിക്ഹീല്‍ന്റെ മുന്നറിയിപ്പ്!  

അടുത്തവര്‍ഷം സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന്, ഐടി സെക്യൂരിറ്റി, ഡാറ്റാ സംരക്ഷണ സേവന ദാതാക്കളായ ക്വിക്ഹീല്‍ മുന്നറിയിപ്പ് നല്‍കുന്നു. ആരോഗ്യ, ഫാര്‍മ മേഖലയിലും മൊബൈല്‍ ബാങ്കിംഗ് മേഖലയിലും സൈബര്‍ ആക്രമണം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഫിഷിംഗ് ആക്രമണങ്ങള്‍ക്ക് ഹാക്കര്‍മാര്‍ ഓട്ടോ മേഷന്‍ വന്‍തോതില്‍ ഉപയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. സൈബര്‍ രംഗത്ത് ഇരട്ട കൊള്ളയടിക്കുള്ള പ്രവണത നിലനില്‍ക്കുന്നുണ്ടെന്ന് ക്വിക്ഹീല്‍ ചൂണ്ടിക്കാട്ടുന്നു. സിസ്റ്റങ്ങളില്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്, അണ്‍ എത്തിക്കല്‍ ഹാക്കര്‍മാര്‍, എത്തിക്കല്‍ ഹാക്കിംഗ് ഉപയോഗിക്കും.സെന്‍സിറ്റീവ് ഡാറ്റ മോഷ്ടിക്കാന്‍ ഹാക്കര്‍മാര്‍, ഡീപ്-ഫോക്സ്, ഓട്ടോ മേറ്റഡ് ഫിഷിംഗ്, റെഡ് ടീം ടൂളുകള്‍, ക്രിപ്റ്റോ മൈനിംഗ് എന്നിവയും വ്യാപകമായി ഉപയോഗിക്കാന്‍ സാധ്യത ഉണ്ട്.ലോകത്തിന് കോവിഡ്-19 പ്രഹരമേല്‍പ്പിക്കുമ്ബോള്‍, മഹാമാരിയെ തന്നെ ഉപയോഗിച്ച്‌ ലോകത്തെ ഞെട്ടിക്കുകയാണ് സൈബര്‍ കുറ്റവാളികള്‍. മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തുകൊണ്ട് സെന്‍സിറ്റീവ് ഡാറ്റ മോഷ്ടിക്കുകയാണ് ഇവരുടെ പരിപാടി. 2021-ല്‍ സൈബര്‍ സുരക്ഷ ശക്തമാക്കേണ്ടത് അനിവാര്യമാണ്.ഇരട്ട എക്സറ്റന്‍ഷന്‍ ടെക്നിക്കുകള്‍ ഉപയോഗിക്കുന്ന റാന്‍സം വെയര്‍ ഹാക്കര്‍മാര്‍ തികച്ചും അപകടകാരികളാണ്. മേസ്, ഡോപ്പല്‍ പേയ്മര്‍, റയൂക്, ലോക്ബിറ്റ്, നെറ്റ് വാക്കര്‍, മൗണ്ട് ലോക്കര്‍, നെറ്റ്ഫിലിം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.2020 സെപ്തംബറില്‍ ഇന്ത്യന്‍ പ്രതിരോധസേനയെ ലക്ഷ്യം വച്ചുള്ള, അഡ്വാന്‍സ്ഡ് പെര്‍സിസ്റ്റന്റ് ത്രെട്ടിന്റെ ആക്രമണമായ ഓപ്പറേഷന്‍ സൈഡ് കോപ്പി കണ്ടെത്തിയത് ക്വിക്ഹീല്‍് ആണ്.റാന്‍സം വെയര്‍ ഹാക്കര്‍മാര്‍ ആരോഗ്യമേഖലയില്‍ ആധിപത്യം തുടരുകയാണ് രോഗികളുടെ സെന്‍സിറ്റീവ് വ്യക്തിഗത ഡാറ്റകളും ഇവരുടെ ലക്ഷ്യമാണ്. കോബാള്‍ട്ട് സ്ട്രൈക്ക്, ഒരു ഭീഷണി എമുലേഷന്‍ ടൂര്‍ കിറ്റാണ്.

ചൂഷണത്തിനുശേഷമുള്ള ചൂഷണം ആണ് ഇവരുടെ ലക്ഷ്യം.ക്രിപ്റ്റോ കറന്‍സി, ബിറ്റ് കൊയിന്‍, മോണോറോ എന്നീ കറന്‍സികള്‍ വഴി വരുമാനം ഉയര്‍ത്തുന്നതാണ് ക്രിപ്റോ- മൈനേഴ്സ് തരംഗം. ആഴത്തിലുള്ള സൈബര്‍ തട്ടിപ്പുകളാണ് ഡീപ് ഫേക്സ് നടത്തുന്നത്.സൈബര്‍ കുറ്റവാളികള്‍ക്കെതിരെ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് ക്വിക്ഹീല്‍ സെക്യൂരിറ്റി ലാബ്സ് ഡയറക്ടര്‍ ഹിമാന്‍ഷു ദൂബൈ പറഞ്ഞു. ഐടി സെക്യൂരിറ്റി, ഡാറ്റാ പ്രൊട്ടക്ഷന്‍ സേവന ദാതാക്കളായ ക്വിക്ഹീലിന് ഇന്ത്യയില്‍ വന്‍ സാന്നിധ്യമാണുള്ളത്. സൈബര്‍ സെക്യൂരിറ്റി രംഗത്തെ മുന്‍നിരക്കാരായ ക്വിക്ഹീലിന് എന്‍ഡ് പോയിന്റ്സ്, നെറ്റ് വര്‍ക്ക്, ഡാറ്റാ, മൊബിലിറ്റി മേഖലകളിലും സുരക്ഷാ ഉല്പന്നങ്ങള്‍ ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: httsp:// www.quickheal.co.in/

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team