2021-22 സാമ്ബത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് നാളെ!
തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ 2021-22 സാമ്ബത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് വെള്ളിയാഴ്‌ച ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കും. സമ്ബൂര്‍ണ ബജറ്റാകും അവതരിപ്പിക്കുക. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആറാമത്തെ ബജറ്റാണ് ധനമന്ത്രി വെള്ളിയാഴ്‌ച അവതരിപ്പിക്കുന്നത്.കൊവിഡ് പ്രതിസന്ധികളെ തരണം ചെയ്യാന്‍ സര്‍ക്കാര്‍ എന്തൊക്കെ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് നാളെത്തെ ബജറ്റ് അവതരണത്തിലൂടെ വ്യക്തമാകും. തെരഞ്ഞെടുപ്പ് ബജറ്റ് എന്ന മുന്‍ധാരണ വേണ്ടെന്ന് ധനമന്ത്രി നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സുസ്ഥിര വികസനമാണ് മുന്‍ബജറ്റുകള്‍ ലക്ഷ്യമിട്ടതെന്നും തുടര്‍ച്ചയായി അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള വ്യക്തമായ കര്‍മ പദ്ധതി പ്രതീക്ഷിക്കാമെന്നും ധനമന്ത്രി പറഞ്ഞു.ക്ഷേമ പദ്ധതികളില്‍ സര്‍ക്കാരിന്റെ മുന്‍ഗണന തുടരുമെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ക്ഷേമ പെന്‍ഷനും മറ്റ് ക്ഷേമ പദ്ധതികള്‍ക്കും വലിയ വകയിരുത്തലുണ്ടാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ലക്ഷക്കണക്കിന് അഭ്യസ്ഥവിദ്യര്‍ക്ക് തൊഴില്‍ ഉറപ്പാക്കുകയായിരിക്കും സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം.അഞ്ചുവര്‍ഷത്തില്‍ ശമ്ബള പരിഷ്കരണമെന്ന വാഗ്ദാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അടുത്ത ഏപ്രില്‍മുതല്‍ പരിഷ്കരിച്ച ശമ്ബളം ലഭ്യമാകുന്ന നിലയില്‍ ഉത്തരവിറക്കാനാകുമെന്നാണ് പ്രതീക്ഷ. എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് വാക്സിന്‍ ഉറപ്പാക്കാനും പണം തടസ്സമാകില്ലെന്നാണ് വിവരം. കര്‍ഷകര്‍ക്ക് മികച്ച താങ്ങുവിലയും, ഉല്‍പ്പന്ന സംഭരണ, സംസ്കരണ സംവിധാനങ്ങളും ഉറപ്പാക്കാന്‍ ബജറ്റില്‍ പ്രത്യേക വകയിരുത്തലുണ്ടാകുമെന്നും നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നു.