29,999 രൂപ മുതൽ;ആമസോൺബേസിക്സ് ഫയർ ടിവി എഡിഷൻ ഇന്ത്യയിൽ
ഇ കോമേഴ്‌സ് ഭീമൻമാരായ ആമസോൺ ഇന്ത്യയിലെ തങ്ങളുടെ ആദ്യ ടെലിവിഷൻ ശ്രേണി അവതരിപ്പിച്ചു. ഗാഡ്‌ജെറ്റുകൾ, വീട്ടുപകരണങ്ങൾ, ഫാഷൻ വസ്ത്രങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ വിൽക്കുന്ന ആമസോൺബേസിക്സ് ശ്രേണിയ്ക്ക് കീഴിലാണ് 50-ഉം 55 ഇഞ്ചും വലിപ്പമുള്ള രണ്ട് ടെലിവിഷനുകൾ ആമസോൺ വലിയ ലോഞ്ച് പ്രഖ്യാപനമില്ലാതെ തന്നെ അവതരിപ്പിച്ചിരിക്കുന്നത്.4K എച്ഡിആർ എൽഇഡി ഡിസ്പ്ലേ പാനലുകളുമായി വിപണിയിലെത്തിയിരിക്കുന്ന ആമസോൺബേസിക്സ് ഫയർ ടിവി, ഡോൾബി വിഷൻ, ഡോൾബി അറ്റ്മോസ് ഫോർമാറ്റുകൾ പിന്തുണയ്ക്കും വിധമാണ് തയ്യാറാക്കിയിരിക്കുന്നത്. 50-ഇഞ്ച് ടിവിയ്ക്ക് 29,999 രൂപയും 55-ഇഞ്ച് സ്മാർട്ട് ടിവിയ്ക്ക് 34,999 രൂപയുമാണ് വില.
ഇന്ത്യ വെബ്‌സൈറ്റ് വഴി പുത്തൻ ടിവികളുടെ വില്പന ആരംഭിച്ചു കഴിഞ്ഞു. ഷവോമി, ടിസിഎൽ, ഹൈസെൻസ്, വ്യൂ തുടങ്ങിയ ബ്രാൻഡുകളുടെ എൻട്രി ലെവൽ 4K സ്മാർട്ട് ടിവികളുമായാണ് ആമസോൺബേസിക്സ് ഫയർ ടിവി എഡിഷൻ മത്സരിക്കുന്നത്.പുത്തൻ ആമസോൺ ടിവികൾ രണ്ട് വലിപ്പത്തിലാണ് വില്പനക്കെത്തിയിരിക്കുന്നത് എങ്കിലും രണ്ടിനും അൾട്രാ എച്ച്ഡി (3840×2160 പിക്‌സൽ) എൽഇഡി സ്‌ക്രീനുകളാണ്. ഡോൾബി വിഷൻ പിന്തുണയും എച്ച്ഡിആർ പിന്തുണയുമുള്ള ഈ സ്‌ക്രീനുകൾക്ക് 60hz റിഫ്രഷ് റേറ്റും 178 ഡിഗ്രി വ്യൂവിങ് ആംഗിളുമുണ്ട്. ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള 20W സ്പീക്കർ ആണ് ആമസോൺബേസിക്സ് ഫയർ ടിവി എഡിഷന്റെ മറ്റൊരു പ്രത്യേകത.1.9GHz ക്വാഡ് കോർ അംലോജിക് ഒൻപതാം തലമുറ ഇമേജിംഗ് എഞ്ചിനാണ് ആമസോൺബേസിക്സ് ഫയർ ടിവികൾക്ക് കരുത്ത് പകരുന്നത്. സെറ്റ്-ടോപ്പ് ബോക്സ്, ബ്ലൂ റേ പ്ലെയറുകൾ, ഗെയിമിംഗ് കൺസോളുകൾ എന്നിവ ബന്ധിപ്പിക്കാൻ യുഎസ്ബി 3.0, ഹാർഡ് ഡ്രൈവുകളെയും മറ്റ് യുഎസ്ബി ഉപകരണങ്ങളെയും ബന്ധിപ്പിക്കുന്നതിന് ഒരു യുഎസ്ബി 2.0 പോർട്ട്, മൂന്ന് എച്ച്ഡിഎംഐ 2.0 പോർട്ടുകൾ എന്നിവ ടിവിയിലുണ്ട്. സൗണ്ട്ബാറുകൾ, റിസീവറുകൾ എന്നിവയ്ക്കായ് ഒരു ഐആർ പോർട്ടും ഉൾപെടുത്തിയിട്ടുണ്ട്.