*30 മിനിറ്റിനുള്ളിൽ വായ്പ – ബാങ്ക് ഓഫ് ബറോഡ പുതിയ ഡിജിറ്റല്‍ വായ്പ പ്ലാറ്റ്ഫോം ആരംഭിച്ചു!  

പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ ഡിജിറ്റല്‍ വായ്പ പ്ലാറ്റ്ഫോം ആരംഭിച്ചു. ഇതുവഴി റീട്ടെയില്‍ വായ്പക്കാര്‍ക്ക് കടലാസ് അപേക്ഷ നടപടിക്രമങ്ങളില്ലാതെ ഡിജിറ്റലായി വായ്പ അനുമതി നേടാം. ബാങ്കിന്റെ പ്രസ്താവന പ്രകാരം, ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി 30 മിനിറ്റിനുള്ളില്‍ വീട്, കാര്‍, വ്യക്തിഗത വായ്പകള്‍ എന്നിവ ലഭിക്കും. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ബാങ്ക് സ്ഥിര നിക്ഷേപത്തില്‍ നിന്നും ഓണ്‍ലൈന്‍ വായ്പ ലഭിക്കും.ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആരംഭിക്കുന്നതോടെ വ്യക്തിഗത വായ്പ വിതരണം ആദ്യം പൂര്‍ണമായും സാങ്കേതികവത്ക്കരിക്കുമെന്നും തുടര്‍ന്ന് എംഎസ്‌എംഇ (മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍), കാര്‍ഷിക വായ്പകള്‍ എന്നിവയും ഡിജിറ്റലായി നല്‍കുമെന്ന് ബാങ്ക് അറിയിച്ചു.അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ റീട്ടെയില്‍ വായ്പ നല്‍കുന്നതിന്റെ ഡിജിറ്റല്‍ വിഹിതം 74 ശതമാനമായി ഉയരുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ.ഉപയോക്താക്കള്‍ക്ക് അവരുടെ സേവിംഗ്സ് ബാങ്ക് അക്കൌണ്ടിലേക്ക് വായ്പ തുക നേടാന്‍ കഴിയും. റീട്ടെയില്‍, എം‌എസ്‌എം‌ഇ, കാര്‍ഷിക മേഖലകളിലുടനീളം ഡിജിറ്റല്‍ വായ്പ നല്‍കുന്നത് വഴി അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ബാങ്കിംഗ് വ്യവസായ വളര്‍ച്ച കൈവരിക്കുമെന്നും ബാങ്ക് ഓഫ് ബറോഡ വ്യക്തമാക്കി.പുതിയ പ്ലാറ്റ്ഫോമിലൂടെ, ബാങ്ക് സ്ഥിര നിക്ഷേപത്തിനെതിരെ ഓണ്‍ലൈന്‍ വായ്പയും വാഗ്ദാനം ചെയ്യുന്നുണ്ട്. ബാങ്കിന്റെ സ്ഥിര നിക്ഷേപ ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ബാങ്കിംഗ്, നെറ്റ് ബാങ്കിംഗ് സൗകര്യം വഴി തല്‍ക്ഷണം ഓണ്‍ലൈന്‍ എഫ്ഡിയില്‍ നിന്ന് വായ്പ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team