4000 mAh ബാറ്ററി, ഡ്യൂവൽ ക്യാമറകളുമായി നോക്കിയ 1.4 അവതരിപ്പിച്ചു :വില, സവിശേഷതകൾ  

നോക്കിയ ബ്രാന്‍ഡ് ലൈസന്‍സിയായ എച്ച്‌എംഡി ഗ്ലോബല്‍ നോക്കിയ 1.4 എന്ന പുതിയ ബജറ്റ് സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറക്കിയ നോക്കിയ 1.3 പുറത്തിറങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് ഈ പുതിയ നോക്കിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വരുന്നത്. സിംഗിള്‍ റിയര്‍ ക്യാമറയുമായി വന്ന നോക്കിയ 1.3 താരതമ്യം ചെയ്യുമ്ബോള്‍ നോക്കിയ 1.4 ഹാന്‍ഡ്‌സെറ്റിന് ഡ്യുവല്‍ റിയര്‍ ക്യാമറകളാണ് നല്‍കിയിരിക്കുന്നത്. നോക്കിയ 1.3 ല്‍ 3,000 എംഎഎച്ച്‌ ബാറ്ററിയാണ് വരുന്നതെങ്കില്‍ 4,000 എംഎഎച്ച്‌ ബാറ്ററിയാണ് ഈ പുതിയ നോക്കിയ ഫോണ്‍ നല്‍കുന്നത്. ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഗോ പ്രോഗ്രാമിനെ അടിസ്ഥാനമാക്കിയുള്ളതാണ് നോക്കിയ 1.4 സ്മാര്‍ട്ഫോണ്‍. ഒരൊറ്റ ചാര്‍ജില്‍ രണ്ട് ദിവസം വരെ ഉപയോഗിക്കുവാന്‍ സാധിക്കും.

നോക്കിയ 1.4 വില

ബേസിക് 1 ജിബി റാം + 16 ജിബി റാം നോക്കിയ 1.4 വേരിയന്റിന് 99 ഡോളര്‍ (ഏകദേശം 7,200 രൂപ) മുതല്‍ വിലയാരംഭിക്കുന്നു. 1 ജിബി + 32 ജിബി, 3 ജിബി + 64 ജിബി കോണ്‍ഫിഗറേഷനുകളിലും ഈ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ നിന്നും ലഭ്യമാണ്. എന്നാല്‍, ഇവയ്ക്ക് ഔദ്യോഗികമായിട്ടുള്ള വില ഇതുവരെ ലഭിച്ചിട്ടില്ല. ചാര്‍ക്കോള്‍, ഡസ്‌ക്ക്, ജോര്‍ഡ് നിറങ്ങളില്‍ നോക്കിയ 1.4 ഇന്ന് ആഗോള വിപണിയില്‍ വരുന്നു. ഇന്ത്യയില്‍ ഈ ഹാന്‍ഡ്‌സെറ്റ് എപ്പോള്‍ ലഭിക്കുമെന്നോ എത്ര രൂപ വില വരുമെന്നോ എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. 1 ജിബി റാം + 16 ജിബി സ്റ്റോറേജ് ഓപ്ഷന്‍ വരുന്ന നോക്കിയ 1.3 കഴിഞ്ഞ വര്‍ഷം 95 യൂറോ (ഏകദേശം 8,300 രൂപ) എന്ന വിലയ്ക്ക് പുറത്തിറക്കി.

നോക്കിയ 1.4 സവിശേഷതകള്‍

ഡ്യുവല്‍ നാനോ സിം വരുന്ന നോക്കിയ 1.4 ആന്‍ഡ്രോയിഡ് 10 ഗോ എഡിഷനില്‍ പ്രവര്‍ത്തിക്കുന്നു. പിന്നീട് പുറത്തിറക്കുന്നതിലൂടെ ആന്‍ഡ്രോയിഡ് 11 ഗോ എഡിഷനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാകും. 20: 9 ആസ്പെക്റ്റ് റേഷിയോ വരുന്ന 6.51 ഇഞ്ച് എച്ച്‌ഡി + ഡിസ്‌പ്ലേയാണ് ഈ ബജറ്റ് സ്മാര്‍ട്ട്ഫോണിന്‍റെ പ്രധാന സവിശേഷത. കഴിഞ്ഞ വര്‍ഷത്തെ നോക്കിയ 1.3 ഹാന്‍ഡ്‌സെറ്റിന് കരുത്തേകിയ ക്വാല്‍കോം 215 SoC പ്രോസസര്‍ 3 ജിബി റാമുമായി ജോഡിയാക്കി നിങ്ങള്‍ക്ക് പുതിയ നോക്കിയ ഫോണില്‍ ലഭിക്കും.

നോക്കിയ 1.4: ക്യാമറ സവിശേഷതകള്‍

8 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും 2 മെഗാപിക്സല്‍ മാക്രോ ഷൂട്ടറും ഉള്‍പ്പെടുന്ന ഡ്യൂവല്‍ പിന്‍ ക്യാമറ സെറ്റപ്പ് നോക്കിയ 1.4ല്‍ വരുന്നത്. മുന്‍വശത്ത് 5 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ സെന്‍സറും നല്‍കിയിട്ടുണ്ട്.

നോക്കിയ 1.4ല്‍ 4,000 എംഎഎച്ച്‌ ബാറ്ററി

മൈക്രോ എസ്ഡി കാര്‍ഡ് വഴി 128 ജിബി വരെ എക്സ്പാന്‍ഡ് ചെയ്യാവുന്നതും 64 ജിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജുമാണ് നോക്കിയ 1.4 വരുന്നത്. 4 ജി എല്‍ടിഇ, വൈ-ഫൈ 802.11 ബി / ജി / എന്‍, ബ്ലൂടൂത്ത് വി 4.2, ജിപിഎസ് / എ-ജിപിഎസ്, എഫ്‌എം റേഡിയോ, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. ഓണ്‍‌ബോര്‍ഡിലെ സെന്‍സറുകളില്‍ ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ്, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. പിന്‍വശത്ത് ഫിംഗര്‍പ്രിന്റ് സെന്‍സറും ഈ ഹാന്‍ഡ്‌സെറ്റില്‍ നല്‍കിയിട്ടുണ്ട്. സാധാരണ 5W ചാര്‍ജിംഗിനെ സപ്പോര്‍ട്ട് ചെയ്യുന്ന 4,000 എംഎഎച്ച്‌ ബാറ്ററിയാണ് നോക്കിയ 1.4ല്‍ വരുന്നത്. ഈ ബജറ്റ് ഫോണിന് 178 ഗ്രാം ഭാരം വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team