4G യും 5 Gയും തമ്മിലുള്ള വ്യത്യാസമെന്ത്??
1ജി മുതല്‍ 4ജിവരെ ഇപ്പോള്‍ ലോകത്തും സംഭവിച്ചു കഴിഞ്ഞു .ഇതിനിടയില്‍ തന്നെ ഒരുപാടു മാറ്റങ്ങളും ടെക്ക്നോളജി മേഖലയില്‍ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു .ഇനി ഇതാ 5ജി ടെക്ക്നോളജിയും ഇന്ത്യയില്‍ എത്തുന്നു .4ജി ടെക്ക്നോളജിയെക്കാള് 10 മടങ്ങു വേഗതയിലാണ് 5ജിചലിക്കുക .അതുകൊണ്ടു തന്നെ ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യുവാന്‍ നിമിഷങ്ങള്‍ മാത്രമാണ് എടുക്കുന്നത് .
അത്രയ്ക്കും വേഗതയില്‍ തന്നെ 5ജി ചലിക്കുന്നതായിരിക്കും .ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ 5ജി സപ്പോര്‍ട്ട് ആയി ലഭിക്കുന്ന സ്മാര്‍ട്ട് ഫോണുകളും ലഭിക്കുന്നതാണ് .മിഡ് റെയിഞ്ചില്‍ ആണ് ഇപ്പോള്‍ 5ജി സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുന്നത് .അവസ്സാനമ്മായി വണ്‍പ്ലസ് നോര്‍ഡ് 5ജി സ്മാര്‍ട്ട് ഫോണുകള്‍ വരെ ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നു.
കൂടാതെ ഇന്ത്യയില്‍ ഇനി ജിയോ 5ജി സര്‍വീസുകള്‍ ഉടനെ എത്തുന്നതായി റിപ്പോര്‍ട്ടുകളും ഉണ്ട് .കഴിഞ്ഞ മാസം തന്നെ ജിയോ അവരുടെ 5ജി സര്‍വീസുകള്‍ അനൗൺസ് ചെയ്തിരുന്നു .ഉടനെ തന്നെ ട്രയല്‍ ഡല്‍ഹി കൂടാതെ മുംബൈ മേഖലകളില്‍ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ . ജിയോയുടെ 4ജി ഓഫറുകളാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചലനങ്ങള്‍ ശ്രിഷ്ട്ടിച്ചിരുന്നത് .കുറഞ്ഞ ഡാറ്റ ഉപയോഗിച്ചുകൊണ്ടിരുന്ന ഉപഭോതാക്കളെ അണ്‍ലിമിറ്റഡ് ഉപയോഗിക്കുന്നതിനു സഹായിച്ചതും ജിയോ തന്നെയാണ് .
5ജി സര്‍വീസുകള്‍ എന്താണ്??
നിലവില്‍ ഇന്ത്യയില്‍ ലഭിക്കുന്ന ബ്രോഡ് ബാന്‍ഡ് സര്വീസുകളെക്കാളും മികച്ച സ്പീഡ് കാഴ്ചവെക്കുവാന് സാധിക്കുന്ന ഒരു ടെക്ക്നോളജിയാണ് 5ജി സര്‍വീസുകള്‍ .നിമിഷനേരങ്ങള്‍ക്കുള്ളില്‍ തന്നെ വലിയ ജിബി ഡാറ്റ ഡൗണ്‍ലോഡ് ചെയ്യുന്ന രീതിയിലുള്ള സ്പീഡ് കാഴ്ചവെക്കുന്നതിനു 5ജി സര്‍വീസുകള്‍ക്ക് സാധിക്കുന്നതാണ് .