5,000മഹാ ബാറ്ററിയും ട്രിപ്പിൾ ക്യാമറയുമായി വിവോ Y20A; വില 11,490 രൂപ
സ്മാർട്ഫോൺ നിർമ്മാതാക്കളിലെ ചൈനീസ് ബ്രാൻഡായ വിവോ ബജറ്റ് സ്മാർട്ഫോൺ സെഗ്മെന്റിലേക്ക് പുതുവർഷത്തിന് ദിവസങ്ങൾ മുൻപായി ഒരു പുതിയ ഫോൺ അവതരിപ്പിച്ചു. 6.51 ഇഞ്ച് ഡിസ്‌പ്ലേയും, ട്രിപ്പിൾ പിൻക്യാമറയും, 5,000mAh ബാറ്ററിയും ഹൈലൈറ്റായ വിവോ Y20A ആണ് പുതുതായി വില്പനക്കെത്തിയിരിക്കുന്നത്.3 ജിബി റാമും 64 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള വിവോ Y20A-യ്ക്ക് 11,490 രൂപയാണ് വില. നെബുല ബ്ലൂ, ഡോൺ വൈറ്റ് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ലഭ്യമായ വിവോ Y20A-യുടെ വില്പന ശനിയാഴ്ച (ജനുവരി 2) ആരംഭിക്കും.
ഡ്യുവൽ സിം (നാനോ) ഫോൺ ആയ വിവോ Y20A, ആൻഡ്രോയിഡ് 11 അടിസ്ഥാനമായ ഫൺടച്ച് ഒ.എസ് 11-ലാണ് പ്രവർത്തിക്കുന്നത്. 6.51 ഇഞ്ച് എച്ച്ഡി + (720×1,600 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയുള്ള ഫോണിന് സ്‌നാപ്ഡ്രാഗൺ 439 SoC പ്രോസസ്സർ ആണ്. 64 ജിബി ഇന്റേണൽ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡിന്റെ സഹായത്തോടെ വർദ്ധിപ്പിക്കാം.ട്രിപ്പിൾ റിയർ ക്യാമറയാണ് വിവോ Y20A-യുടെ മറ്റൊരു ആകർഷണം. F/ 2.2 അപ്പേർച്ചറുള്ള 13 മെഗാപിക്സൽ പ്രൈമറി സെൻസർ, F/ 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ ബോക്കെ ലെൻസ്, F/ 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ചേർന്നതാണ് ട്രിപ്പിൾ കാമറ. മുൻവശത്ത്, F/ 1.8 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറയാണ്.10W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് വിവോയുടെ പുത്തൻ സ്മാർട്ഫോണിന്. 17 മണിക്കൂറിലധികം ഓൺലൈൻ എച്ച്ഡി മൂവി സ്ട്രീമിംഗും 10 മണിക്കൂറിൽ കൂടുതൽ ഗെയിമിംഗും ഈ ബാറ്ററി ഉറപ്പ് നൽകുമെന്ന് വിവോ അവകാശപ്പെടുന്നു. പാർശ്വത്തിൽ ഘടിപ്പിച്ച ഫിംഗർപ്രിന്റ് സ്കാനർ ഹാൻഡ്‌സെറ്റിൽ ഉണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ബ്ലൂടൂത്ത് 4.2, മൈക്രോ-യുഎസ്ബി പോർട്ട്, ജിപിഎസ്, എഫ്എം റേഡിയോ എന്നിവ ഉൾപ്പെടുന്നു.