53 രൂപ ദിവസവും മാറ്റിവെയ്ക്കാം; ഈ പദ്ധതിയിൽ നിന്ന് നേടാം 6.62 ലക്ഷം രൂപ  

കയ്യിലുള്ള പണം എവിടെ, എങ്ങനെ നിക്ഷേപിക്കണം എന്നതിനെ പറ്റി കൃത്യമായ ധാരണയില്ലാത്തവരാണ് പൊതുവെ തെറ്റായ നിക്ഷേപ തീരുമാനങ്ങളെടുത്ത് പണം നഷ്ടപ്പെടുത്തുന്നത്. പരമ്പരാഗത നിക്ഷേപ രീതി പിന്തുടരുന്നവരാണെങ്കിൽ ബാങ്ക് സ്ഥിര നിക്ഷേപം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ എന്നിങ്ങനെയുള്ള റിസ്ക് കുറഞ്ഞ നിക്ഷേപങ്ങളെയാണ് ആശ്രയിക്കാറുള്ളത്. റിസ്കെടുക്കാതെ സമ്പാദ്യത്തിനൊപ്പം ലൈഫ് ഇൻഷൂറൻസ് പരിരക്ഷയും ലഭിക്കുന്നതിനാൽ ലൈഫ് ഇൻഷൂറൻസ് പോളിസികും ഇക്കൂട്ടരുടെ ഇഷ്ട ഇടമാണ്.ലൈഫ് ഇൻഷൂറൻസ് സെക്ടറിൽ വലിയൊരു പങ്കാളിത്തമുള്ളതിനാലും പൊതുമേഖലാ സ്ഥാപനമായതിനാലും ആദ്യം കണ്ണ് പോകുന്നത് ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷനിലേക്കാണ്.

എൽഐസിയുടെ പോളിസികൾ നോക്കുകയാണെങ്കിൽ കുറഞ്ഞ ചെലവിൽ കുറഞ്ഞ റിസ്കിൽ മികച്ച തുക നേടിയെടുക്കാൻ സാധിക്കുന്ന പദ്ധതികൾ കാണാം. ദിവസം 53 രൂപ നീക്കിവെച്ചാൽ 6.62 ലക്ഷം രൂപ ലഭിക്കുന്നൊരു പോളിസിയാണ് എൽഐസി ആധാർ ശില. എങ്ങനെയാണ് പോളിസി പ്രവർത്തനമെന്നും മറ്റു വിശദാംശങ്ങളും നോക്കാം.എൽഐസി ആധാർ ശില പോളിസി ഒരു നോൺ-ലിങ്ക്ഡ്, പാര്‍ട്ടിസിപ്പേറ്റിംഗ്, പേഴ്സണൽ ലൈഫ് ഇൻഷുറൻസ് സ്കീമായാണ് രൂപകല്പന ചെയ്തിട്ടുള്ളത്.

സ്ത്രീ ശാക്തീകരണത്തിനായി ആരംഭിച്ച പദ്ധതിയിൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കും മാത്രമാണ് ചേരാൻ സാധിക്കുക. കാലാവധി പൂർത്തിയാകുമ്പോൾ നിശ്ചിത പേഔട്ട് ഉറപ്പാക്കുകയും പോളിസി കാലയളവിൽ പോളിസി ഉടമ മരണമടഞ്ഞാൽ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുകയും ചെയ്യും.ആധാർ കാർഡ് കൈവശമുള്ള സ്ത്രീകൾക്ക് മാത്രമേ ഈ പദ്ധതിയിൽ ചേരാൻ സാധിക്കുകയുള്ളൂ. ഇതിനൊപ്പം 8 വയസ് മുതൽ മുതൽ 55 വയസ് വരെ പ്രായമുള്ളവരെ പോളിസിയിൽ തിരഞ്ഞെടുക്കുകയുള്ളൂ. 10-നും 20-നും ഇടയിൽ പോളിസി കാലാവധി തിരഞ്ഞെടുക്കാം.

കാലാവധി പൂർത്തിയാകുമ്പോൾ പോളിസി ഉടമയുടെ പരമാവധി പ്രായം 70 വയസായിരിക്കണം. ഉദാഹരണത്തിന് 60 വയസുള്ള സ്ത്രീക്ക് 10 വർഷ കാലയളവിലുള്ള പോളിസി മാത്രമാണ് തിരഞ്ഞെടുക്കാൻ സാധിക്കുക.എൽഐസി ആധാർ ശില പോളിസിയിൽ 2 ലക്ഷം രൂപയാണ് ഏറ്റവും കുറഞ്ഞ അഷ്വേഡ് തുക. 5 ലക്ഷം രൂപ വരെ പരമാവധി അഷ്വേഡ് തുക. അതായത്, 2 ലക്ഷം രൂപയ്ക്കും 5 ലക്ഷം രൂപയ്ക്കും ഇടയിൽ പോളിസി വാങ്ങാം. പോളിസ് പ്രീമിയം മാസത്തവണയായോ പാദങ്ങളിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ അടയ്ക്കാം.പ്രീമിയം തുക കണക്കാകുന്നതിന് തിരഞ്ഞെടുത്ത അഷ്വേഡ് തുക, പോളിസി ടേം, പോളിസി ഉടമയുടെ വയസ് എന്നിവ പരിഗണിക്കും. പോളിസിയില്‍ ചേരാന്‍ പ്രത്യേക മെഡിക്കല്‍ പരിശോധന ആവശ്യമില്ല.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team