55,000 രൂപ ഡിസ്‌കൗണ്ടിൽ വെന്യുവിന്റെ ഈ വേരിയന്റ് വാങ്ങാം  

ഇന്ത്യൻ വിപണിയിലെ ജനപ്രിയ വാഹന നിർമാതാക്കളാണ് ഹ്യുണ്ടായി. സാൻട്രോയിലൂടെ ജനമനസുകളിലേക്ക് കയറിക്കൂടിയ കമ്പനി ഇന്ന് ഹാച്ച്ബാക്ക്, സെഡാൻ, എസ്‌യുവി എന്നീ വൈവിധ്യമാർന്ന വിഭാഗങ്ങളിൽ വെന്നിക്കൊടി പാറിച്ച് മുന്നേറുകയാണ്. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ ട്രെൻഡിംഗായി നിൽക്കുന്ന അവസരത്തിൽ ഈ മേഖലയിലേക്ക് കൂടുതൽ ശ്രദ്ധകൊടുക്കാനും ദക്ഷിണ കൊറിയൻ ബ്രാൻഡ് താത്പര്യം കാണിച്ചിട്ടുണ്ട്. അതിന്റെ ഫലമാണ് ക്രെറ്റയും വെന്യുവും പോലുള്ള എസ്‌യുവികൾക്ക് ലഭിക്കുന്ന സ്വീകാര്യത.

ഇതിൽ ബ്രാൻഡ് നിരയിൽ ഹ്യുണ്ടായി വെന്യു ടർബോ പതിപ്പിന്റെ സ്ഥാനം ചെറുതല്ല.ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്‌ഠിതമായ കോംപാക്‌ട് എസ്‌യുവി സെഗ്മെമ്റിലെ ടെക്കിയായി അറിയപ്പെടുന്ന മോഡലാണ് ഹ്യുണ്ടായി വെന്യു. 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോ-പെട്രോൾ എന്നിങ്ങനെ വ്യത്യസ്‌തമായ എഞ്ചിൻ ഓപ്ഷനുകളോടെ വരുന്ന ഈ വിഭാഗത്തിലെ ചുരുക്കം ചില വാഹനങ്ങിൽ ഒന്നാണിത്. ഇന്നുകാണുന്ന എതിരാളികളിൽ പലരും രൂപമെടുക്കുന്നതിനു മുമ്പേ വിപണിയിൽ സാന്നിധ്യമറിയിച്ച സബ്-4 മീറ്റർ എസ്‌യുവിക്ക് 5.4 ലക്ഷത്തിലധികം സന്തുഷ്‌ടരായ ഉടമകളുമുണ്ട്.

എല്ലാത്തരം ആളുകളേയും കൈയിലെടുക്കാൻ പാകത്തിനുള്ള വേരിയന്റുകൾ ഉണ്ടെങ്കിലും പെർഫോമൻസ് കാർ പ്രേമികളെ വെന്യുവിലേക്ക് ആകർഷിക്കുന്നത് ടർബോ SX (O) മാനുവൽ പതിപ്പായിരിക്കും. കിടിലൻ വിലയും അതിൽ കിട്ടുന്ന ഫീച്ചറുകളുമെല്ലാം നോക്കുമ്പോൾ വിപണിയിൽ ഇതിലും മികച്ച മറ്റൊരു ഓപ്ഷനുണ്ടോയെന്ന് വരെ സംശയിക്കേണ്ടിയിരിക്കുന്നു. ചുമ്മാതല്ല, അതിനുള്ള കാരണങ്ങൾ കൂടി ഇനി പറയാം.12.44 ലക്ഷം രൂപയാണ് ഹ്യുണ്ടായി വെന്യുവിന്റെ ടർബോ SX (O) മാനുവൽ വേരിയന്റിന് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. എന്നാൽ ഇപ്പോഴിതാ ജൂലൈ മാസത്തേക്കായി കമ്പനി കിടിലനൊരു ഓഫർ ഇട്ടിരിക്കുകയാണ്. 55,000 രൂപയുടെ ആനുകൂല്യങ്ങളോടെ എസ്‌യുവിയുടെ ടർബോ പതിപ്പ് സ്വന്തമാക്കാനാണ് അവസരം വന്നെത്തിയിരിക്കുന്നത്.

ഇതിൽ 45,000 രൂപ ക്യാഷ് ഡിസ്കൗണ്ടും എക്സ്ചേഞ്ചിനായി മറ്റൊരു വാഹനം കൊണ്ടുവരുമ്പോൾ അധികമായി 10,000 രൂപയും ഓഫറിനു കീഴിൽ ഉപയോഗപ്പെടുത്താം.Cash Discount Exchange Benefit Total BenefitRs 45,000 Rs 10,000 55,000ഈയൊരു ബജറ്റിൽ കിട്ടാവുന്നതിൽവെച്ച് ഏറ്റവും മികച്ച ഫീച്ചറുകളും ഡിസൈനമുള്ള സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിയാണിത്. കിടിലൻ രൂപം, അടിപൊളി യാത്രാ സുഖം, കംഫർട്ട്, സൗകര്യം എല്ലാം ഒത്തിണങ്ങിയ ഫാമിലി എസ്‌യുവിയായി തന്നെയാണ് വെന്യുവിനെ വിശേഷിപ്പിക്കാനാവുക. ഇത്രയും പണം മുടക്കുമ്പോൾ ലഭിക്കുന്ന അടിസ്ഥാന ഫീച്ചറുകൾക്ക് പുറമെ യാത്രാ സുഖവും കംഫർട്ടും കൂട്ടാനായി ഗംഭീര ഫീച്ചറുകളും ബ്രാൻഡ് ഒരുക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team