6000 mAh ബാറ്ററിയിൽ റിയൽമി C12 ഫോണുകളുടെ പുതിയ വേരിയന്റ് എത്തി
കഴിഞ്ഞ വര്‍ഷം റിയല്‍മി പുറത്തിറക്കിയ ഒരു ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണ്‍ ആയിരുന്നു റിയല്‍മി C12 എന്ന സ്മാര്‍ട്ട് ഫോണുകള്‍ .ഇപ്പോള്‍ ഇതാ ഈ സ്മാര്‍ട്ട് ഫോണുകളുടെ പുതിയ വേരിയന്റുകള്‍ പുറത്തിറങ്ങിയിരുന്നു .4ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളില്‍ പുറത്തിറങ്ങിയ വേരിയന്റുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത് .ഇതിന്റെ വിപണിയിലെ വില വരുന്നത് 9999 രൂപയാണ് .ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും ഈ പുതിയ വേരിയന്റുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നു .
REALME C12 SPECIFICATIONS
6.5 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1560 x 720 പിക്സല്‍ റെസലൂഷനും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 20:9 ആസ്പെക്റ്റ് റെഷിയോയും കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Gorilla Glass സംരക്ഷണവും ലഭിക്കുന്നതാണ് .പ്രോസ്സസറുകളെക്കുറിച്ചു പറയുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ MediaTek Helio G35 ലാണ് പ്രവര്‍ത്തനം നടക്കുന്നത് .
കൂടാതെ Realme UI 1.0 (ആന്‍ഡ്രോയിഡ് 10 ) ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം നടക്കുന്നത് .Realme C12 ഫോണുകള്‍ക്ക് ട്രിപ്പിള്‍ പിന്‍ ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .13 മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ (monochrome camera) + 2 മെഗാപിക്സല്‍ (depth sensor) എന്നിവയിലാണ് എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 5 മെഗാപിക്സലിന്റെ(notch cutout ) സെല്‍ഫി ക്യാമറകളും നല്‍കിയിരിക്കുന്നു .
ഈ സ്മാര്‍ട്ട് ഫോണുകളുടെ മറ്റൊരു സവിശേഷതകളില്‍ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .6,000mAh ബാറ്ററി ലൈഫിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .Marine Blue കൂടാതെ Coral Red എന്നി നിറങ്ങളില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .വില നോക്കുകയാണെങ്കില്‍ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളില്‍ പുറത്തിറങ്ങിയ മോഡലുകള്‍ക്ക് 8999 രൂപയാണ് വില വരുന്നത് .അതുപോലെ തന്നെ 4 ജിബിയുടെ വേരിയന്റുകള്‍ക്ക് വില വരുന്നത് 9999 രൂപയാണ്.