75 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് കേന്ദ്ര ബജറ്റ് 2021 മാന്യമായ ഇളവ് നല്‍കി.
75 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് കേന്ദ്ര ബജറ്റ് 2021 മാന്യമായ ഇളവ് നല്‍കി. പെന്‍ഷനും പലിശ വരുമാനവും മാത്രമുള്ള 75 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദായനികുതി ഫയല്‍ ചെയ്യേണ്ടതില്ല. എന്നാല്‍ വാടക വരുമാനം, ബിസിനസ്സ് വരുമാനം മുതലായ മറ്റ് വരുമാനമുള്ള മുതിര്‍ന്ന പൗരന്മാര്‍ അവരുടെ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്. പലിശ നിരക്ക് കുറയുന്നതിലൂടെ നിരവധി മുതിര്‍ന്ന പൗരന്മാര്‍ക്ക് കനത്ത ആഘാതമുണ്ടായതിനാല്‍ ഈ ഇളവ് ആശ്വാസകരമാണ്.
75 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിര നിക്ഷേപത്തിലൂടെ സാധാരണക്കാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശ ലഭിക്കും. എന്നാല്‍ പുതിയ ബജറ്റ് പ്രഖ്യാപനം അനുസരിച്ച് അവര്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെടുുകയും ചെയ്യും.പുതിയ ബജറ്റില്‍ ധനമന്ത്രിയുടെ 10 പ്രധാന പ്രഖ്യാപനങ്ങള്‍ പലിശ നിരക്ക് കുറയുന്നത് മുതിര്‍ന്ന പൗരന്മാരെ സാരമായി ബാധിച്ചിരുന്നു.
നിലവില്‍ 80 ടിടിബി വകുപ്പ് പ്രകാരം, മുതിര്‍ന്നവര്‍ക്ക് ബാങ്കുകളില്‍ നിന്നും പോസ്റ്റോഫീസുകളില്‍ നിന്നും ലഭിക്കുന്ന 50,000 രൂപ പലിശ വരുമാനം അവരുടെ വരുമാനത്തില്‍ നിന്ന് കിഴിവായി ക്ലെയിം ചെയ്യാന്‍ കഴിയും. അതുവഴി മുതിര്‍ന്ന പൗരന്മാര്‍ക്ക് 50,000 രൂപ വരെയുള്ള പലിശ വരുമാനം നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
2018 ലെ കേന്ദ്ര ബജറ്റില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് വരുമാനത്തില്‍ നിന്ന് കിഴിവായി ക്ലെയിം ചെയ്യാവുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ പരിധി 30,000 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയര്‍ത്തി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്ല നികുതിയും മറ്റ് ആനുകൂല്യങ്ങളും ബജറ്റുകളില്‍ പ്രഖ്യാപിക്കാറുണ്ട്.