ഓണത്തിന് ദിവസങ്ങള്‍മാത്രം അവശേഷിക്കെ പച്ചക്കറിയുടെ വിലയില്‍ മാറ്റമില്ല!  

മൂവാറ്റുപുഴ : കോവിഡ് ആശങ്കകള്‍ക്കിടയിലും ഓണവിപണി സജീവമാണ്​. ഓണത്തിന് ദിവസങ്ങള്‍മാത്രം അവശേഷിക്കെ പച്ചക്കറിയുടെ വിലയില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല. കാരറ്റിന്റ വില മാത്രമാണ് ഉയര്‍ന്നു നില്‍ക്കുന്നത്. 55 രൂപയാണ് മൂവാറ്റുപുഴയിലെ ഹോള്‍ സെയില്‍ വില.ഏത്തക്കായയുടെ വിലയും കഴിഞ്ഞ ഒരാഴ്ചയായിമാറ്റമില്ലാതെതുടരുകയാണ്. 40 രൂപയ്ക്കാണ് ഏത്തക്കായ മൊത്തവിപണിയില്‍ വ്യാപാരം നടന്നത്.പയര്‍ 19 രൂപ, പച്ചമുളക് 32, ഉണ്ടമുളക് 39, പൊളി പയര്‍ 39, സവാള 27 രൂപ, കിഴങ്ങ് 23, തക്കാളി 27 , ഉള്ളി 33, മുരിങ്ങ 39.50, ചീര 23, കാബേജ് 28.50, മത്തങ്ങ 19, പടവലങ്ങ 35, ബീറ്റ്റൂട്ട് 33, കോവയ്ക്ക 39 , പാവയ്ക്ക 35, വെള്ളരി 12.50, വെങ്ങയ്ക്ക 25, ബീന്‍സ് 25, എന്നിങ്ങനെയായിരുന്നു ഇന്നലത്തെ ഹോള്‍ സെയില്‍ വില.ഓണത്തിന് നാലുദിവസം മാത്രം ബാക്കി നില്‍ക്കെ പച്ചക്കറിക്ക് വില വര്‍ധനവ് ഉണ്ടാകാന്‍ സാധ്യതയില്ലന്ന് വ്യാപാരികള്‍ പറയുന്നു.പച്ചക്കറിയുടെ വില വര്‍ധനവ് തടയാന്‍ പൊതു വിപണിയേക്കാള്‍ 30 ശതമാനംവരെ വില കുറവില്‍ കൃഷി വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഓണച്ചന്തകള്‍ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team