90 സ്പോർട്സ് മോഡുകളുള്ള അമാസ്ഫിറ്റ് ജിടിഎസ് 2 ഇ, അമാസ്ഫിറ്റ് ജിടിആർ 2ഇ അവതരിപ്പിച്ചു:അറിയാം സവിശേഷതകൾ
അമാസ്ഫിറ്റ് ജിടിഎസ് 2, ജിടിആര്‍ 2 എന്നിവയുടെ തുടര്‍ന്നുള്ള മോഡലുകളായി അമാസ്ഫിറ്റ് ജിടിഎസ് 2 ഇ, അമാസ്ഫിറ്റ് ജിടിആര്‍ 2 ഇ സ്മാര്‍ട്ട് വാച്ചുകള്‍ ചൈനയില്‍ അവതരിപ്പിച്ചു. പുതിയ വാച്ചുകള്‍ക്ക് പഴയ മോഡലുകളുടെ അതേ സവിശേഷതകളുണ്ടെങ്കിലും കുറഞ്ഞ വിലയും മറ്റ് ചില സവിശേഷതകളും വരുന്നു. എന്നാല്‍, ഈ സ്മാര്‍ട്ട് വാച്ച് കൂടുതല്‍ ബാറ്ററി ലൈഫ് നല്‍കുമെന്നും പറയുന്നു. അമാസ്ഫിറ്റ് ജിടിഎസ് 2 ഇയ്ക്ക് ചതുരാകൃതിയിലുള്ള ഡയല്‍ ഉണ്ട്. അമാസ്ഫിറ്റ് ജിടിആര്‍ 2 ഇ റൗണ്ട് ഡയലുമായി വരുന്നു. രണ്ട് സ്മാര്‍ട്ട് വാച്ച് മോഡലുകളും മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്, കൂടാതെ 2.5 ഡി കര്‍വ്ഡ് ഗ്ലാസുമായാണ് ഈ വാച്ചുകള്‍ വരുന്നത്.
അമാസ്ഫിറ്റ് ജിടിഎസ് 2 ഇ, അമാസ്ഫിറ്റ് ജിടിആര്‍ 2 ഇ: വില
അമാസ്ഫിറ്റ് ജിടിഎസ് 2 ഇ, അമാസ്ഫിറ്റ് ജിടിആര്‍ 2 ഇ എന്നിവയുടെ വില സിഎന്‍വൈ 799 ആണ് (ഏകദേശം 9,000 രൂപ) ആണ്.
ഡാര്‍ക്ക് ഗ്രീന്‍, ഒബ്‌സിഡിയന്‍ ബ്ലാക്ക്, റോളണ്ട് പര്‍പ്പിള്‍ കളര്‍ ഓപ്ഷനുകളിലാണ് അമാസ്ഫിറ്റ് ജിടിഎസ് 2 ഇ വിപണിയില്‍ വരുന്നത്. അമാസ്ഫിറ്റ് ചൈന വെബ്സൈറ്റ് (ജിടിഎസ് 2 ഇ, ജിടിആര്‍ 2 ഇ) വഴി വാങ്ങാന്‍ ലഭ്യമാണ്. അവരുടെ അന്തര്‍ദ്ദേശീയ ലഭ്യതയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കമ്ബനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ ഈ സ്മാര്‍ട്ട് വാച്ചുകള്‍ എപ്പോള്‍ ഇന്ത്യയിലേക്ക് വരുമെന്ന കാര്യം ഇതുവരെ വ്യക്തമല്ല.
അമാസ്ഫിറ്റ് ജിടിഎസ് 2 ഇ സവിശേഷതകള്‍
ജിടിഎസ് 2 ഇയില്‍ 2.5 ഡി കര്‍വ്ഡ് ഗ്ലാസും 1.65 ഇഞ്ച് സൂപ്പര്‍ റെറ്റിന ഡിസ്പ്ലേയും ഉണ്ട്. 246 എംഎഎച്ചില്‍ അമാസ്ഫിറ്റ് ജിടിഎസ് 2 ന് വരുന്ന ബാറ്ററിയാണ് ഇതിലുള്ളതെങ്കിലും ദൈനംദിന ഉപയോഗ മോഡില്‍ ഇത് 14 ദിവസം വരെ നീണ്ടുനില്‍ക്കുമെന്ന് കമ്ബനി പറയുന്നു. ബേസിക് മോഡില്‍ ഇത് 24 ദിവസം വരെ നീണ്ടുനില്‍ക്കും. 25 ഗ്രാം ഭാരം വരുന്ന അമാസ്ഫിറ്റ് ജിടിഎസ് 2 ഇയില്‍ ബയോളജിക്കല്‍ ഡാറ്റ സെന്‍സര്‍, ബ്ലഡ് ഓക്സിജന്‍ സെന്‍സര്‍, ആക്സിലറേഷന്‍ സെന്‍സര്‍, ഗൈറോസ്കോപ്പ്, ജിയോ മാഗ്നറ്റിക് സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ടെമ്ബറേച്ചര്‍ സെന്‍സര്‍, ഒരു ലീനിയര്‍ മോട്ടോര്‍ എന്നിവ സെന്‍സറുകളില്‍ ഉള്‍പ്പെടുന്നു. നിങ്ങള്‍ക്ക് എന്‍എഫ്‌സിയും ബ്ലൂടൂത്തും 5.0 കണക്റ്റിവിറ്റിക്കായി ലഭിക്കും. റണ്ണിങ്, ജോഗിംഗ്, സൈക്ലിംഗ്, നീന്തല്‍, ട്രെഡ്മില്‍ എന്നിവ ഉള്‍പ്പെടെ 90 സ്പോര്‍ട്സ് മോഡുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. 50 മീറ്റര്‍ വരെ വാട്ടര്‍പ്രൂഫ് കൂടിയാണ് അമാസ്ഫിറ്റ് ജിടിഎസ് 2 ഇ.
അമാസ്ഫിറ്റ് ജിടിആര്‍ 2 ഇ: സവിശേഷതകള്‍
അമാസ്ഫിറ്റ് ജിടിആര്‍ 2 ഇയ്ക്ക് വലതുവശത്ത് രണ്ട് ബട്ടണുകളുണ്ട്. 32 ഗ്രാം ഭാരം വരുന്ന അലുമിനിയം ബോഡിയാണ് ഇതിന്. 326 പിപി പിക്സല്‍ ഡെന്‍സിറ്റി ഉള്ള 454×454 പിക്‌സല്‍ അമോലെഡ് ഡിസ്‌പ്ലേ നിങ്ങള്‍ക്ക് ലഭിക്കും. 471 എംഎഎച്ച് ബാറ്ററി ദൈനംദിന ഉപയോഗ മോഡില്‍ 24 ദിവസം വരെയും ബേസിക് വാച്ച് മോഡില്‍ 45 ദിവസം വരെയും നിലനില്‍ക്കുമെന്ന് അവകാശപ്പെടുന്നു. അമാസ്ഫിറ്റ് ജിടിആര്‍ 2 നെ അപേക്ഷിച്ച് ഇത് കൂടുതല്‍ ബാറ്ററി ലൈഫാണ് നല്‍കുന്നത്. നിങ്ങള്‍ക്ക് ഒരു ഹുവാമി പ്രൊപ്രൈറ്ററി ബയോട്രാക്കര്‍ പിപിജി ബയോളജിക്കല്‍ ഡാറ്റ സെന്‍സര്‍, ആക്സിലറേഷന്‍ സെന്‍സര്‍, ഗൈറോസ്കോപ്പ്, 3-ആക്സിസ് ജിയോ മാഗ്നറ്റിക് സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, എയര്‍ പ്രഷര്‍ സെന്‍സര്‍, ടെംപറേച്ചര്‍ സെന്‍സര്‍ എന്നിവ ലഭിക്കുന്നു.
അമാസ്ഫിറ്റ് ജിടിഎസ് 2 ഇ, അമാസ്ഫിറ്റ് ജിടിആര്‍ 2 ഇ
എന്‍എഫ്‌സി, ബ്ലൂടൂത്ത് 5.0 എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, പഴയ ജിടിആര്‍ 2 ല്‍ നിന്ന് വ്യത്യസ്തമായി ജിടിആര്‍ 2 ഇയില്‍ നിന്ന് വൈ-ഫൈ വരുന്നില്ല. റണ്ണിങ്, ജോഗിംഗ്, സൈക്ലിംഗ്, ട്രെഡ്‌മില്‍, നീന്തല്‍ എന്ന് തുടങ്ങി മൊത്തം 90 സ്‌പോര്‍ട്‌സ് മോഡുകള്‍ നിങ്ങള്‍ക്ക് ട്രാക്ക് ചെയ്യുവാന്‍ കഴിയും. 50 മീറ്റര്‍ വരെ വാട്ടര്‍പ്രൂഫ് കൂടിയാണിത്. നിങ്ങള്‍ക്ക് ബ്ലഡ് ഓക്സിജന്‍ മോണിറ്ററിങ്, സ്ലീപ്പ് മോണിറ്ററിങ് എന്നിവ ഇതില്‍ ലഭിക്കും.