90,000 രൂപവരെ; ഞെട്ടിച്ച് ബിവറേജസ് ജീവനക്കാരുടെ ഓണം ബോണസ്, ഉത്തരവ് പുറത്തിറക്കി  

തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷനിലെ ജീവനക്കാർക്ക് 90,000 രൂപവരെ ഓണം ബോണസായി ലഭിക്കും. ഇതുസംബന്ധിച്ച് നികുതിവകുപ്പ് ഉത്തരവ് പുറത്തിറക്കി. കൺസ്യൂമർ ഫെഡിൻ്റെ മദ്യ ഷോപ്പുകളിലെ ജീവനക്കാർക്ക് 85,000 രൂപവരെ ഓണം ബോണസായി ലഭിക്കുംബിവറേജസ് കോർപ്പറേഷനിലെ ലേബലിങ് വിഭാഗത്തിലെ തൊഴിലാളികൾക്കുവരെ ബോണസ് ലഭ്യമാകും. ഓണം അഡ്വാൻസ് 35,000 രൂപയാണ്. ഇത് ഏഴുതവണകളായി തിരിച്ചു പിടിക്കും.എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുവഴി ജോലിയിൽ കയറിയവർക്കും ബോണസ് ലഭിക്കും.

ഇവർക്ക് 5,000 രൂപയാണ് ബോണസ്. ശുചീകരണ തൊഴിലാളികൾക്ക് 3,500 രൂപയും ബെവ്കോ ആസ്ഥാനത്തും വെയർഹൗസുകളിലുമായി ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്കും ബോണസുണ്ടാകും. ഇവർക്ക് 11,000 രൂപ ഓണം ഫെസ്റ്റിവൽ അലവൻസായി നൽകും.പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട 60 വയസ്സ് മുതൽ പ്രായമുള്ള 55,781 പേർക്കു സർക്കാർ 1000 രൂപ ഓണ സമ്മാനമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഇതിനായി 5,57,81,000 രൂപ വകയിരുത്തി.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നിലനിൽക്കുന്ന മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിക്കുന്ന ഘട്ടത്തിൽ മാത്രമേ കോട്ടയം ജില്ലയിലെ ഗുണഭോക്താക്കൾക്ക് തുക ലഭ്യമാവുകയുള്ളൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു.ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4,000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2,750 രൂപയും നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്ത 1,000 രൂപയാണ്.സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും.

പാർട്ട്‌ ടൈം – കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6,000 രൂപയാണ്. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ – സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത ലഭിക്കുന്നതായിരിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുകയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കിയി

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team