999 രൂപക്ക് റെഡ്മിയുടെ “റെഡ്മി സോണിക്ബാസ് വയർലെസ് ഇയർഫോൺ എത്തുന്നു !
റെഡ്മി അവരുടെ ഇന്ത്യന്‍ ഓഡിയോ പോട്ട്ഫോളിയോയിലേക്ക് ഒരു കിടിലന്‍ ബജറ്റ് വയര്‍ലെസ് ഇയര്‍ഫോണ്‍ അവതരിപ്പിച്ചു. നേരത്തെ ചില വയേര്‍ഡ് ഇയര്‍ഫോണുകളും റെഡ്മി ഇയര്‍ബഡ്സ് എസുമായിരുന്നു ഇന്ത്യയില്‍ വലിയ തരംഗമുണ്ടാക്കിയതെങ്കില്‍ പുതിയ “റെഡ്മി സോണിക്ബാസ്സ് വയര്‍ലെസ് ഇയര്‍ഫോണ്‍” എത്തുന്നത് ചരിത്രം കുറിക്കാൻ തന്നെയാണ്.
ചിത്രത്തില്‍ കാണുന്നത് പോലെ ഒരു ഇന്‍-ഇയര്‍ നെക്ക്ബാന്‍ഡ് -സ്റ്റൈലിലുള്ള ഇയര്‍ഫോണാണ് സോണിക്ബാസ്സ്. 21 ഗ്രാം മാത്രമുള്ള തീര്‍ത്തും ലൈറ്റ് വൈറ്റായ ഇയര്‍ഫോണില്‍ 80 ശതമാനം ശബ്ദത്തില്‍ 12 മണിക്കൂര്‍ നേരം പാട്ടുകേള്‍ക്കാന്‍ സാധിക്കും. 200 മണിക്കൂര്‍ സ്റ്റാന്‍ഡ്ബൈ ടൈമും റെഡ്മി അവകാശപ്പെടുന്നുണ്ട്.
ആന്‍റി-സ്ലിപ് ഫ്ലെക്സിബിള്‍ മെറ്റീരിയല്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്ന റെഡ്മി സോണിക്ബാസ് വയര്‍ലെസ് ഇയര്‍ഫോണ്‍ ദിവസം മുഴുവന്‍ സുഖകരമായി കഴുത്തിന് ചുറ്റുമിട്ട് ഉപയോഗിക്കാന്‍ കഴിയും. മാഗ്നെറ്റിക് ഇയര്ബഡ്സുമായാണ് പുതിയ റെഡ്മി ഇയര്‍ഫോണ്‍ എത്തുന്നത്. എന്നാല്‍, ചെവിയില്‍ നിന്നും എടുക്കുമ്പോൾ പാട്ട് സ്വമേധയാ നിര്‍ത്തുന്ന സംവിധാനം സോണിക് ബാസിലില്ല. എന്നാല്‍, ചെവിയിലുള്ള വാക്സ് അകത്തു കയറാതിരിക്കാനുള്ള ആന്‍റി-വാക്സ് സിലിക്കണ്‍ ഇയര്‍ ടിപ്സാണ് നല്‍കിയിരിക്കുന്നത്.
9.2mm ഉള്ള ഡ്രൈവറുമായാണ് സോണിക് ബാസ്സ് എത്തുന്നത്. നല്‍കുന്ന വിലക്ക് മുകളിലുള്ള മികച്ച ശബ്ദവും പ്രോ-ബാസ്സും ഇതിലൂടെ ലഭിക്കുമെന്നാണ് കമ്ബനി വാഗ്ദാനം ചെയ്യുന്നത്. എന്‍വയോണ്‍മെന്‍റല്‍ നോയ്സ് കാന്‍സലേഷനും നല്ല കാള്‍ ക്വാളിറ്റിയുംനല്‍കാനായി ഇരട്ട മൈക്രോഫോണുകളുമുണ്ട്. ബ്ലൂട്ടൂത്ത് 5.0 ഉപയോഗിച്ച് സോണിക് ബാസ് വയര്‍ലെസ് ഇയര്‍ഫോണ്‍ ആന്‍ഡ്രോയഡ്-ഐ.ഒ.എസ് ഡിവൈസുകളില്‍ കണക്ട് ചെയ്യാം. IPX4 വാട്ടര്‍ റെസിസ്റ്റന്‍സ് റേറ്റിങ്ങിന്റെ പിന്തുണയുമുണ്ട്.
ഇന്ത്യയില്‍ 1299 രൂപക്കാണ് സോണിക് ബാസ് ഇയര്‍ഫോണ്‍ റെഡ്മി അവതരിപ്പിച്ചത് എങ്കിലും കുറഞ്ഞ കാലത്തേക്ക് പ്രത്യേക ഓഫറായി 999 രൂപക്ക് ഇയര്‍ഫോണ്‍ വാങ്ങാം. മി ഡോട്ട് കോം, ഫ്ലിപ്കാര്‍ട്ട്, മറ്റ് ഓഫ്ലൈന് സ്റ്റോറുകളിലും നീല, കറുപ്പ് കളറുകളിലായി ഇന്നുമുതല്‍ ഇയര്‍ഫോണ്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.