എന്താണ് ഹാക്കിംഗ്? സ്വയം സുരക്ഷയ്ക്ക് വേണ്ടി പഠിക്കുന്നത് തെറ്റുണ്ടോ? ഭാഗം രണ്ട്  

ഒന്നാമത്തെ ആർട്ടിക്കിൽ നമ്മൾ സൈബർ കുറ്റകൃത്യങ്ങൾ മനസ്സിലാക്കി. ഇനി നമുക്ക് വളരെ എളുപ്പത്തിൽ ആരൊക്കെയാണ്‌ ഈ ഹാക്കിങ്ങിന് പിറകിലുള്ളത് എന്ന് നോക്കാം. ഇവരെല്ലാം നമ്മുടെ ശത്രുക്കളാണോ എന്നുകൂടി പരിശോധിക്കാനും ഉണ്ട്. അനവധി ഹാക്കിംഗ് ഗ്രൂപ്പുകൾ നമുക്കിടയിലുണ്ട്. ഇവരിൽ നല്ല കാര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഗ്രൂപ്പുകളും ഉണ്ട്. മറ്റൊരു ഗ്രൂപ്പിനെ നോക്കുകയാണെങ്കിൽ നമുക്കിടയിലേക്ക് അക്രമങ്ങൾ അയിച്ചു വിടാറുള്ളവയാണ്. അവ ദോഷകരമായി ഭവിച്ചേക്കാം, ദുരുപയോഗത്തിനായി ടെക്നോളജിയെ ഉപയോഗിക്കുന്ന ഹാക്കേഴ്‌സ് ആയി അവരെ നാം തരം തിരിക്കും.

ഇത്തരത്തിൽ ഇവരുടെ പ്രവർത്തനങ്ങളുടെ ഉദ്ദേശ്യമനുസരിച്ചാണ്‌ ഹാക്കർമാരെ തരം തിരിക്കുന്നത്. ഇവ എങ്ങനെയെല്ലാം എന്ന് നോക്കാം…

White hat (വൈറ്റ് ഹാറ്റ്):

ഇവരാണ് യഥാർത്ഥ ഹാക്കർമാർ. നമുക്ക് ചുറ്റുമുള്ള ബലഹീനതകൾ മനസ്സിലാക്കി അതുപയോഗിച്ച് സിസ്റ്റത്തിലേക്ക് പ്രവേശനം നേടുകയും ചെയ്യുന്നു. ഇത് ഒരിക്കലും അവർ ദുരുപയോഗം ചെയ്യുന്നില്ല. നേരെമറിച്ച് അവർ ബലഹീനതകൾ വിലയിരുത്തി നമ്മെ അറിയിക്കും. ഇവരാണ് യഥാർത്ഥ ഹീറോസ്‌. ഇവർ മറ്റൊരു പേരിലും അറിയപ്പെടാറുണ്ട് എത്തിക്കൽ ഹാക്കേഴ്സ് ഇവരെ കണ്ടു കൊണ്ട് ഉണ്ട് ഒരുപാട് കമ്പനികൾ bug bounty പ്രോഗ്രാമുകൾ വെക്കാറുണ്ട് ഇത് വൈറ്റ് ഹാക്കേഴ്സ് നല്ലവണ്ണം പ്രയോജനപ്പെടുത്താറുണ്ട് bug bounty പ്രോഗ്രാമുകൾ എന്നാൽ ഒരു കമ്പനിയുടെ സിസ്റ്റം അല്ലെങ്കിൽ നെറ്റുവർക്കുകൾ അനുവാദത്തോടുകൂടി ഹാക്ക് ചെയ്യുന്നതാണ് bug bounty പ്രോഗ്രാമുകൾ കൊണ്ട് ഉദ്ദേശിക്കുന്നത് . ഇവർ ഒരിക്കലും മറ്റൊരാളുടെ അല്ലെങ്കിൽ ഒരു കമ്പനിയുടെ വിവരങ്ങൾ അനുവാദമില്ലാതെ എടുക്കാറില്ല.

Black hat (ബ്ലാക്ക് ഹാറ്റ്):

മറ്റുള്ളവരിൽ തികച്ചും വ്യത്യസ്തമായ ഹാക്കേഴ്സ് ആണ് ബ്ലാക്ക് ഹാറ്റ് . യഥാർത്ഥത്തിൽ ഇവരാണ് നമുക്ക് ചുറ്റും കാണപ്പെടുന്നവർ ഈ ഹാക്കേഴ്സ്ന് ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടാകൂ എന്തെന്നാൽ നേടിയെടുക്കുക മാത്രം
വ്യക്തിഗത നേട്ടത്തിനായി കമ്പ്യൂട്ടർ സിസ്റ്റങ്ങളിലേക്ക് അനധികൃതമായി പ്രവേശനം നേടുന്നവരാണ് ഈ ഹാക്കേഴ്സ് പ്രവർത്തിക്കുന്നത് ഇവർ മറ്റൊരു പേരിലും അറിയപ്പെടാറുണ്ട് ക്രാക്കേർ ( crackers) ഇവർ കോർപ്പറേറ്റ് കമ്പനികളുടെ ലക്ഷ്യംവെച്ചാണ് പ്രവർത്തിക്കുന്നത്
കോർപ്പറേറ്റ് ഡാറ്റ മോഷ്ടിക്കുക, സ്വകാര്യത അവകാശങ്ങൾ ലംഘിക്കുക, ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഫണ്ട് കൈമാറുക തുടങ്ങിയവയാണ് സാധാരണയായി ഉദ്ദേശ്യം. ഇവരെ കണ്ടു കൊണ്ടാണ് ആണ് അനവധി കോർപ്പറേറ്റ് കമ്പനികൾ bug bounty പ്രോഗ്രാമുകൾ വെക്കുന്നത്

Gary hat (ഗ്രേ ഹാറ്റ്):

ബ്ലാക്ക് ഹാറ്റിന്റെയും വൈറ്റ് ഹാറ്റിന്റെയും ഇടയിലുള്ള മറ്റൊരു ഹാക്കേഴ്സ് ആണ് ഗ്രേ ഹാറ്റ് ഇവർ ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിലെ അല്ലെങ്കിൽ നെറ്റ്‌വർക്കിലെ ബലഹീനതകൾ തിരിച്ചറിഞ്ഞ് അവ സിസ്റ്റം ഉടമയ്ക്ക് വെളിപ്പെടുത്തി കൊടുക്കുന്നു പക്ഷേ അവർ അധികാരമില്ലാതെ കമ്പ്യൂട്ടർ സിസ്റ്റത്തിലേക്ക് കടക്കുന്നു
ഇവർ ശരിക്കും അപകടകാരികൾ അല്ല .ഗ്രേ ഹാറ്റ് ഹാക്കേഴ്സ് വ്യക്തിഗത ആവശ്യത്തിനുമാത്രം പ്രവർത്തിക്കുന്നവരാണ് മറ്റുള്ള ഹാക്കേഴ്സിനെ അപേക്ഷിച്ച്

ഇവരെല്ലാം ആണ് പ്രധാന ഹാക്കേഴ്സ് ഇവരുടെ താഴെ അനവധി ഹാക്കേഴ്സ് ഉണ്ട് . ഇവരെ അപേക്ഷിച്ച് കൊണ്ട് നോക്കുകയാണെങ്കിൽ മറ്റുള്ളവരുടെ പ്രവർത്തിയിൽ വലിയ മാറ്റമുണ്ട് ഇതിൽ ഏറ്റവും വലിയ അപകടം നിറഞ്ഞ വരാണ് ബ്ലാക്ക് ഹാറ്റ് ഹാക്കേഴ്സ് വ്യക്തിഗത കാര്യങ്ങൾക്ക് വേണ്ടി എന്തും ചെയ്യുന്നവരാണ്

തുടർ ഭാഗത്തിനായി കാത്തിരിക്കുക …

തയ്യാറാക്കിയത് :
യാസീൻ Emv
(APT Researcher)

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team