തിരിച്ചെത്തുന്ന പ്രവാസികൾക്കും യുവാക്കൾക്കും മികച്ച സംരംഭക അവസരം, ഇനിയുള്ള കാലം ഇവരുടേത്!  

പ്രവാസ ലോകത്തു നിന്നും കോവിഡ് ഭീതിയിൽ തിരിച്ചെത്തുന്ന പ്രാവാസികളെ തൊഴിലില്ലായ്മയോ ഭാവി ജീവിത സാഹചര്യങ്ങളോ ഒക്കെ വലിയ വെല്ലുവിളികളായി ചർച്ച ചെയ്യപ്പെടുകയാണ്. ഈ അവസരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി ഏറെ പ്രാധാന്യം നൽകി വാർത്താ സമ്മേളനത്തിൽ അവതരിപ്പിക്കുകയും കൃഷി വകുപ്പും മറ്റു അനുബന്ധ വകുപ്പുകളും ഉദ്യോഗ തലങ്ങളും ഏറെ ചർച്ച ചെയ്യുകയും ചെയ്യുന്ന ഒരു പദ്ധതിയാണ് ഇനി വരാനിരിക്കുന്ന കോവിഡിന് ശേഷമുള്ള കാലത്തിൽ വ്യാപാര മേഖലയിൽ കുതിപ്പ് രേഖപ്പെടുത്താൻ പോവുന്നത്.

ഭക്ഷ്യ ക്ഷാമമാണ് ഇനി വരാൻ പോവുന്ന കേരളം നേരിടേണ്ട പ്രധാനപ്പെട്ട മറ്റൊരു പ്രശ്നം. ഇത് നേരത്തേ കണ്ടുകൊണ്ട് കേരള സർക്കാർ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിനായി കൃഷി വകുപ്പ് രൂപരേഖ തയ്യാറാക്കുകയും സർക്കാർതലത്തിൽ അത് അംഗീകരിക്കുകയും ചെയ്തതായി മുഖ്യമന്ത്രി തന്നെ അറിയിച്ചിരുന്നു.

ഇതിനായി സർക്കാർ തലത്തിൽ നിന്നും നൽകുന്ന പ്രോത്സാഹനങ്ങളും സഹായങ്ങളും ഏതൊരു കാലത്ത് ലഭ്യമാവുമെന്നതിനേക്കാളും വളരെ വലിയ അളവിലാണ്. ഈ പദ്ധതിക്കായി പ്രത്യേക ശ്രദ്ധയും സർക്കാർ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് തന്നെയാണ് ഇനി ജന്മ നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്കും നാട്ടിലെ യുവാക്കൾക്കും ഏറെ പ്രതീക്ഷ നൽകുന്ന ഒരു സംരംഭക അവസരം!!!

സർക്കാരിന്റെ ഈ പുതിയ പദ്ധതി പ്രകാരം ത​രി​ശു​ഭൂ​മി​യി​ല്‍ കൃ​ഷി​യി​റ​ക്കി ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കുക എന്നതാണ്. അ​ടു​ത്ത മാ​സം മു​ത​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കും. കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്കു പു​തു​ജീ​വ​ന്‍ ന​ല്‍​കി ക​ര്‍​ഷ​ക​രു​ടെ വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കു​ക എ​ന്ന​താ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ അവസരത്തിൽ പ്ര​വാ​സി​ക​ളെ​യും യു​വാ​ക്ക​ളെ​യും കൃ​ഷി​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കാനും സർക്കാർ ഉദ്ദേശിക്കുന്നു.

ക​ഴി​ഞ്ഞ​യാ​ഴ്ച ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ കോ​വി​ഡ് ആ​ഘാ​തം മ​റി​ക​ട​ന്ന് കൃ​ഷി​യി​ല്‍ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്തി​രു​ന്നു. അതോടൊപ്പമാണ് കൃ​ഷി വ​കു​പ്പ് ത​യാ​റാ​ക്കി​യ പ​ദ്ധ​തി മ​ന്ത്രി​സ​ഭാ യോ​ഗം പ​രി​ഗ​ണി​ച്ചത്. പു​തി​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് പ​ദ്ധ​തി​ക്ക് അ​ന്തി​മ​രൂ​പം ന​ല്‍​കും. ക​ന്നു​കാ​ലി സ​ന്പ​ത്തി​ന്‍റെ വ​ര്‍​ധ​ന​വ്, മ​ത്സ്യ​കൃ​ഷി, മു​ട്ട എ​ന്നി​വ​യും ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്.

പദ്ധതിയുടെ രൂപരേഖ

പ​ഞ്ചാ​യ​ത്തി​ലെ ത​രി​ശു​ഭൂ​മി സം​ബ​ന്ധി​ച്ചു വ്യ​ക്ത​മാ​യ വി​വ​രം സ​ര്‍​ക്കാ​രി​ന്‍റെ കൈ​യി​ലു​ണ്ട്. ഇ​തി​ന് അ​നു​സ​രി​ച്ച്‌ കൃ​ഷി​യി​റ​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഉ​ട​മ​യ്ക്കു കൃ​ഷി ചെ​യ്യാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ങ്കി​ല്‍ കുടുംബശ്രീ, പ​ഞ്ചാ​യ​ത്ത് നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി, സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ എ​ന്നി​വ വ​ഴി കൃ​ഷി​യി​റ​ക്കും. എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​വും കൃ​ഷി​വ​കു​പ്പ് ഏ​കോ​പി​പ്പി​ക്കും. കൃ​ഷി​ക്ക് വാ​യ്പ​യും സ​ബ്സി​സി​യും മ​റ്റു പി​ന്തു​ണ​ക​ളും സ​ര്‍​ക്കാ​ര്‍ ന​ല്‍​കും. പ​ലി​ശ​ര​ഹി​ത​മാ​യോ കു​റ​ഞ്ഞ പ​ലി​ശ​യി​ലോ വാ​യ്പ ന​ല്‍​കു​ന്ന​തി​ന് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചിട്ടുണ്ട്. ഇതെല്ലാം പ്രവാസികൾ അവസരമാക്കി മാറ്റാവുന്നതാണ്.

പ​ച്ച​ക്ക​റി ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി വ​ര്‍​ധി​പ്പി​ക്ക​ണം. ഈ ​പ​ച്ച​ക്ക​റി​ക​ള്‍ സൂ​ക്ഷി​ക്കാ​ന്‍ ശീ​തീ​ക​ര​ണ സം​വി​ധാ​ന​ത്തി​ന് വ്യ​ക്ത​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്ക​ണം. കൃ​ഷി കൂ​ടു​ത​ലു​ള്ള ഇ​ട​ങ്ങ​ളി​ല്‍ ശീ​തീ​ക​ര​ണി അ​നി​വാ​ര്യ​മാ​ണ്. അ​ടു​ത്ത ജൂ​ണ്‍ മു​ത​ല്‍ സെ​പ്റ്റം​വ​ര്‍ വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ല്‍ വി​ള ല​ഭി​ക്കു​ന്ന ഹ്ര​സ്വ​കാ​ല പ​ദ്ധ​തി​യും തോ​ടു​ക​ളും കൈ​വ​ഴി​ക​ളും ന​ന്നാ​ക്കു​ന്ന ദീ​ര്‍​ഘ​കാ​ല പ​ദ്ധ​തി​ക​ളും സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

1.9 ല​ക്ഷം ഹെ​ക്ട​റാ​ണ് സം​സ്ഥാ​ന​ത്ത് ആ​കെ​യു​ള്ള ത​രി​ശു​ഭു​മി. ഇ​തി​ല്‍ 1.4 ല​ക്ഷം ഹെ​ക്ട​റി​ല്‍ ഇ​ട​വി​ള കൃ​ഷി ചെ​യ്യും. ഗ്രാ​മ​ങ്ങ​ളി​ലും പ​ട്ട​ണ​ങ്ങ​ളി​ലും കാ​ര്‍​ഷി​ക ച​ന്ത​ക​ള്‍ സം​ഘ​ടി​പ്പി​ക്കും, ഇ​തി​നു സ​ര്‍​ക്കാ​ര്‍ സ​ഹാ​യം ന​ല്‍​കും. വി​ള​ക​ളു​ടെ വി​ല്‍​പ്പ​ന​യ്ക്കു ഡി​ജി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ് സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കും. ഉ​ത്പ​ന്ന​ങ്ങ​ളു​ടെ മൂ​ല്യ​വ​ര്‍​ധ​ന​വി​ന് ആ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ള്‍ വ്യ​വ​സാ​യ വ​കു​പ്പ് ത​യാ​റാ​ക്കും. കൃ​ഷി​ക്കാ​യി ആ​കെ 3000 കോ​ടി രൂ​പ ചെ​ല​വ​ഴി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു.

നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾ നിലവിലെ ക്വാറന്റൈൻ കാലാവധിയിൽ ഇതിനായി വ്യക്തതയുള്ള പദ്ധതി രൂപപ്പെടുത്താനും മികച്ച ടീമിനെ കണ്ടെത്താനും മറ്റു ആവശ്യമായ സാഹചര്യങ്ങളും സൗകാര്യങ്ങളും ഒരുക്കാനും വിനിയോഗിക്കുക. ഈ സമയം നിങ്ങളുടെ ഈ പ്രോജെക്ടിനായി ഏറ്റവും നല്ല തുടക്കം ലഭ്യമാവാൻ സഹായിക്കും. കൂടാതെ പഴയ കാലത്ത് മുഖം തിരിച്ച യുവാക്കളും പ്രവാസത്തിലേക്കു പോവേണ്ടതിനാൽ സാധിക്കാതെ പോയവരും എല്ലാം ഇന്ന് ഈ മികച്ച അവസരത്തിലേക്കു തിരിച്ചു വരാൻ ഒരുങ്ങുകയാണ്. ഇതിനെ ഒരു മുഴുവൻ സമയം സംരംഭം ആയും പ്രൊഫഷണൽ സ്വഭാവത്തിൽ തന്നെ രൂപപ്പെടുത്തുന്ന ദീർഘകാലാടിസ്ഥാനത്തിൽ കാണേണ്ട പ്രവർത്തനമായും ആദ്യത്തിലെ ഉറപ്പിക്കേണ്ടതാണ്.

കാര്ഷികാഭിവൃദ്ധിയിലൂടെ തിരിച്ചു വരുന്ന കേരളം, നാളെ പ്രവാസികളും യുവാക്കളും തരിശുഭൂമിയിൽ നെയ്തെടുത്ത മികവിന്റെ സ്വന്തം നാട് ആക്കി മാറ്റുമെന്നത് തീർച്ച!

(തിരിച്ചെത്തുന്ന പ്രവാസികൾക്കായി കൂടുതൽ മികച്ച അവസരങ്ങൾ നമുക്ക് വരും ദിവസങ്ങളിൽ ചർച്ച ചെയ്യാം)

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team