ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുവാന്‍ അനിയോജ്യമായ UPI ആപ്ലികേഷനുകള്‍  

ഇപ്പോള്‍ പഴയതുപോലെ ബാങ്കിന്റെ കൗണ്ടറുകളില്‍ നമുക്ക് Q നില്‍ക്കേണ്ട ആവിശ്യം ഇല്ല. എല്ലാം നമ്മളുടെ ഒരു വിരല്‍ തുമ്ബില്‍ തന്നെയുണ്ട്. പണമിടപാടുകള്‍, റീച്ചാര്‍ജുകള്‍, ലൈഫ് ഇന്‍ഷുറന്‍സ് എങ്ങനെ എല്ലാ കാര്യങ്ങളും നമുക്ക് സ്മാര്‍ട്ട് ഫോണുകള്‍ മുഖേന തേര്‍ഡ് പാര്‍ട്ടി ആപ്ലികേഷനുകള്‍ വഴി ചെയ്യുവാന്‍ സാധിക്കുന്നതാണ്. അതില്‍ ഏറ്റവും പ്രധാനപെട്ട ഒന്നാണ് പണമിടപാടുകള്‍. ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാകുന്ന കുറച്ചു UPI ആപ്ലിക്കേഷനുകളുടെ വിവരങ്ങള്‍ ഇവിടെ നിന്നും നോക്കാം.

1. ആദ്യം തന്നെ എടുത്തു ഫോണ്‍ പേ എന്ന ആപ്ലികേഷന്‍ ആണ് .വളരെ എളുപ്പത്തില്‍ നമുക്ക് ഇത് വഴി ട്രാന്‍സാക്ഷനുകളും മറ്റു നടത്തുവാന്‍ സാധിക്കുന്നു. കൂടാതെ ഫോണ്‍ പേ ആപ്ലിക്കേഷനുകളില്‍ ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ് .

2. paytm എന്ന ആപ്ലികേഷനുകള്‍. ഒരു തരത്തില്‍ പറഞ്ഞാല്‍ ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ക്ക് ഇന്ത്യയില്‍ ഒരു വഴി തുറന്നുകാട്ടിയത് Paytm തന്നെയാണ്. ഈ ആപ്ലികേഷനുകള്‍ ഉപയോഗിച്ചും ഇത്തരത്തില്‍ പേയ്‌മെന്റുകള്‍ നടത്തുവാന്‍ സാധിക്കുന്നതാണ് .

3. അടുത്തതായി BHIM ആപ്ലികേഷനുകള്‍ ആണ് .നാഷണല്‍ പേയ്മെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയില്‍ ഉള്ള ആപ്ലികേഷന്‍ ആണിത് .

4. ഗൂഗിള്‍ പേ എന്ന ആപ്ലികേഷന്‍ ആണ് അടുത്തതായി ഉള്ളത്. ഗൂഗിളിന്റെ സ്വന്തം ആപ്ലികേഷന്‍ ആണിത്. വളരെ സുരക്ഷിതമായ രീതിയില്‍ നമുക്ക് പണമിടപാടുകള്‍ നടത്തുവാന്‍ അനിയോജ്യമായ ഒരു ആപ്ലികേഷന്‍ ആണിത് .

5. SBI Pay എന്ന ആപ്ലികേഷനുകള്‍ ആണ്. സ്റ്റേറ്റ് ബാങ്കിന്റെ ഉടമസ്ഥതയില്‍ ഉള്ള ഒരു ആപ്ലികേഷന്‍ ആണിത് .

6. MobiKwik എന്ന ആപ്ലിക്കേഷനുകളും ഇപ്പോള്‍ പണമിടപാടുകള്‍ നടത്തുവാന്‍ അനിയോജ്യമായ ആപ്ലികേഷന്‍ ആണ്

7. എയര്‍ടെല്‍ പേയ്മെന്റ് ബാങ്ക് ആപ്ലികേഷന്‍. ഇത് വഴിയും ട്രാന്‍സാക്ഷനുകള്‍ നടത്തുവാന്‍ സാധിക്കുന്നതാണ് .

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team