എന്താണ് ഹാക്കിംഗ്? സ്വയം സുരക്ഷയ്ക്ക് വേണ്ടി പഠിക്കുന്നത് തെറ്റുണ്ടോ? ഭാഗം മൂന്ന്  


തുടർച്ചയായുള്ള ഒന്നാമത്തെ ആർട്ടിക്കിളിൽ സൈബർ കുറ്റകൃത്യങ്ങൾ നമ്മൾ മനസ്സിലാക്കി പിന്നീട് എഴുതിയ രണ്ടാമത്തെ ആർട്ടിക്കിളിൽ സൈബർ കുറ്റകൃത്യങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ കൂടി മനസ്സിലാക്കി എന്നാൽ ഇതു മാത്രം കൊണ്ട് സ്വയം സുരക്ഷ ഉറപ്പാക്കാൻ ആവില്ല . ഇനി നമുക്ക് എന്തുമാത്രം ചെയ്യാനുണ്ട് . ഒന്നാമത്തെ ആർട്ടിക്കിളിൽ പറയുകയുണ്ടായി
ഹാക്കിങ്ങ് ഒരു കലയാണ് എന്ന് അതിൽ നിന്ന് നമുക്ക് ഒരുപാട് മനസ്സിലാക്കാൻ ഉണ്ട് . അവിടെ കലകലയെ കുറിച്ചാണ് പരാമർശിക്കുന്നത് എന്നാൽ കഴിവിനെ അല്ല ഒരു ഹാക്കറിന്റെ നീക്കങ്ങൾ നമുക്കുചുറ്റും ബന്ധപ്പെട്ടിരിക്കുന്നു അതെങ്ങനെയാണ് അല്ലേ അത് നമ്മുടെ ബലഹീനതകൾ ആണ്
എന്താണ് ബലഹീനതകൾ കൊണ്ട് അർത്ഥമാക്കുന്നത് . നമ്മൾ ചിന്തിക്കാതെ പ്രവർത്തിക്കുന്നതാണ് ആണ് നമുക്കിടയിലെ ബലഹീനത ഒരു ഹാക്കർക്ക് രണ്ടുവിധത്തിൽ ആയി നമ്മെ തകർക്കാം എങ്ങനെയാണ് അല്ലേ ഉദാഹരണത്തിന് എന്നും ആശ്രയിക്കുന്ന ഒരു സോഷ്യൽമീഡിയ എടുക്കാം . ഇതിൽ ബലഹീനതകൾ ഉണ്ടെങ്കിൽ എങ്കിൽ ഹാക്കർമാർ അത് മുതലെടുക്കും പക്ഷേ ഒരു ഹാക്കർ സോഷ്യൽ മീഡിയ കമ്പനിയുടെ അകത്ത് പ്രവേശിക്കാതിരിക്കാൻ മുഴുവൻ ഉത്തരവാദിത്വം ആ കമ്പനിക്ക് ഉള്ളതാണ് അവിടെ നമുക്ക് റോളില്ല എന്നാൽ രണ്ടാമത്തേത് ഏത് . നമുക്ക് ഇടയിൽ വരുന്ന ബലഹീനതയാണ് അതിൻറെ മുഴുവൻ ഉത്തരവാദിത്വം നമുക്ക് ആണ് .നമുക്കിടയിലെ ബലഹീനത എന്നുവെച്ചാൽ ഒന്നിനെക്കുറിച്ചും മനസ്സിലാക്കാൻ തയ്യാറാകുന്നില്ല എന്നാണ് സത്യം.നമ്മൾ ചിന്തിക്കാതെ ചെയ്യുന്നതാണ് കൂടുതൽ കാര്യങ്ങളിലേക്ക് വഷളാക്കുന്നത് നമുക്ക് ചിന്തിച്ചിട്ട് ചെയ്യാവുന്ന മാത്രമേ ഉള്ളൂ

തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിവ:

– അനാവശ്യമായ ലിങ്കുകളിൽ കയറിയിരിക്കുക കഴിയുന്നതും ടൈപ്പ് ചെയ്ത് കയറാൻ ശ്രമിക്കുക

– അനാവശ്യമായ മെയിലുകൾ തുറക്കാതിരിക്കുക

– നിങ്ങൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറോ അല്ലെങ്കിൽ മൊബൈൽ ഫോണുകളിൽ പുതിയ അപ്ഡേറ്റുകൾ ഉണ്ടോ എന്ന് പരിശോധിക്കുക ഉണ്ടെങ്കിൽ അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കുക

– പാസ്സ്‌വേർഡ് മറ്റു മുതലായവ ഇൻഫർമേഷൻ മറ്റൊരാളുമായി പങ്കിടാതിരിക്കുക

– പബ്ലിക് വൈ ഫൈ മറ്റു ഇൻറർനെറ്റ് കണക്ഷനുകൾ എടുക്കാതിരിക്കാൻ ശ്രമിക്കുക കഴിയുന്നതും നമുക്കു വിശ്വാസമായ പ്രൈവറ്റ് നെറ്റുകൾ ഉപയോഗിക്കുക

– യഥാർത്ഥ സ്രോതസ്സിൽ നിന്ന് അല്ലാതെ അപ്ലിക്കേഷനുകൾ മറ്റുള്ളവ ഡൗൺലോഡ് ചെയ്യാതിരിക്കുക

– ഇവയെല്ലാമാണ് പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ നമ്മൾ ചിന്തിക്കാതെ ചെയ്യുന്നതാണ് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കുന്നത് എന്നാൽ എല്ലാ കാര്യവും അറിഞ്ഞിരിക്കാൻ പ്രാപ്തരാക്കുക

Yaseen emv
(ലേഖകന്‍ APT Researcher ആണ്‌)

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team