സംരംഭങ്ങളുടെ പലിശ 12 ലക്ഷം കോടി കേന്ദ്ര ഗവണ്‍മെന്റ് നല്‍കണമെന്ന് ധനമന്ത്രി തോമസ് ഐസക്.
സംരംഭങ്ങളുടെ ലോക്ഡൗണ്‍ കാലത്തെ ബാങ്ക് വായ്പകളുടെ പലിശ കേന്ദ്ര ഗവണ്‍മെന്റ് നല്‍കണമെന്ന് സംസ്ഥാന ധനമന്ദ്രി തോമസ് ഐസക്. സംരംഭങ്ങള്‍ ഏറെ പ്രതിസന്ധിയിലാണെന്നും ഈ ലോക്ഡൗണ്‍ കാലത്തെ പലിശകൂടെ അവരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുമെന്നും അത് കേന്ദ്രം വഹിക്കണമെന്നുമാണ് ഇന്ന് ധനമന്ത്രി പ്രത്ഥാവിച്ചത്. നിലവില്‍ മൊത്തം ബാങ്ക് ലോണുകളുടെ പലിശ വരുന്നത് 12 ലക്ഷം കോടി ആണെന്നും അത് വിശദമായി താന്‍ പഠിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സാഹചര്യത്തില്‍ കേന്ദ്രം പ്രഖ്യാപിച്ച ആനുകൂല്യങ്ങലെക്കുറിച്ചും അവര്‍ അതിനെ എങ്ങിനെ പ്രവര്‍ത്തനപഥത്തിലേക്ക് എത്തിക്കുന്നുവെന്നതും പഠിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം ഇടക്കാലത്തേക്ക് ബജറ്റ് അവതിപ്പുന്നുണ്ടോ എന്ന് കണ്ടറിയേണ്ടതുണ്ട്. അങ്ങിനെയെങ്കില്‍ കേരളവും അതിനോ്ട അനുബന്ധമായി ഇടക്കാല ബജറ്റ് അവതരിപ്പിക്കും. പുതിയ ബജറ്റ് എങ്ങിനെയെന്ന് പഠിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എന്തു തീരുമാനവും ജൂണ്‍ മാസത്തോടെയേ എടുക്കാന്‍ കഴിയൂ എന്നാണ് ധനമന്ത്രി തോമസ് ഐസക് പറയുന്നത്.
ഈ പ്രസ്താവനകള്‍ കേരളത്തിലെ സംരംഭകര്‍ ഏറെ പ്രതീക്ഷയിലാണ് കാണുന്നത്. സംരംഭങ്ങള്‍ ഒന്നും പ്രവര്‍ത്തിക്കുകയും അതുവഴു യാതൊരു വരുമാനവും വരുന്നില്ലെങ്കിലും ബാങ്കില്‍ നിന്നെടുത്ത വായ്പകളുടെ ചിവവുകള്‍ കൂടാതെ സംരംഭത്തിന്റെ സ്ഥല/കെട്ടിട/വൈദ്യുതി/ജീവനക്കാരുടെ ശമ്പളങ്ങള്‍/ നികുതികള്‍ തുടങ്ങി മറ്റെല്ലാ ചിലവുകളും അധിക ബാധ്യതായി സംരംഭകരെ ഞെരിക്കുമെന്നുള്ളതാണ് സംരംഭകരുടെ ഭാഗത്തു നിന്നും ഉയരുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങള്‍.
കൊറോണക്ക് ശേഷം കേരളത്തെ നമുക്ക് തിരിച്ചു കിട്ടണം എന്നുണ്ടെങ്കില്‍ സംരംഭകരെ മികച്ച രീതിയില്‍ തിരിച്ചു കൊണ്ടു വരേണ്ടതുണ്ട്. അതിനായി ധനമന്ത്രിയുടെ ഈ പ്രസ്താവനയും ഇനി സംസ്ഥാന സര്‍ക്കാറുകളില്‍ നിന്നും കൂടുതല്‍ മികച്ച ആശ്വാസ പാക്കേജുകള്‍ വരും എന്നും അവര്‍ പ്രത്യാിക്കുന്നു.