കേരള സഹകരണ മേഖലക്ക് കയ്യടി, പിഴപ്പലിശ ഒഴിവാക്കുന്നു, പലിശയിൽ ഭരണ സമിതിക്കു പ്രത്യേക അധികാരം!
തിരുവനന്തപുരം: മൊറട്ടോറിയം സഹകരണ മേഖലയിലും ഏർപ്പെടുത്തിയ സർക്കാർ 01-03-2020 മുതൽ 31-05-2020 വരെയുള്ള സഹകരണ സ്ഥാപങ്ങളിലെയും സഹകരണ ബാങ്കുകളിലെയും എല്ലാത്തരം ലോണുകളുടെയും പിഴപ്പലിശ പൂർണ്ണമായും ഒഴിവാക്കുന്നു. ഒപ്പം ലോണുകളിലെ പലിശകളിൽ അതാത് ബാങ്കുകളുടെ ഭരണ സമിതിക്കു വായ്‌പ്പക്കരന്റെ നിലവിലെ സാഹചര്യങ്ങൾ പഠിച്ചു ഇളവുകൾ നൽകുന്നതിനുള്ള തീരുമാനങ്ങൾ എടുക്കാനുള്ള അധികാരവും സഹകരണ വിഭാഗം നൽകി. ഇത്തരം പലിശയിൽ ഇളവുകൾ നൽകാനുള്ള അധികാരം ഭരണ സമിതികൾക്ക് നൽകുന്നത് ഇത് ആദ്യമായിട്ടാവും. Cercular നമ്പർ 28/2020 പ്രകാരമാണ് ഈ ആനുകൂല്യങ്ങൾ സഹകരണ വിഭാഗം പ്രഖ്യാപിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയ ആശ്വാസവും ഒരളവു വരെ പ്രത്യാശയും നൽകുന്നതാണ് ഇത്.