ഓൺലൈൻ സമര പ്രഖ്യാപന കൺവൻഷൻ : ഉദ്യോഗാർത്ഥികളും ഗവേഷകരും വിദ്യാർത്ഥികളും ഒന്നിച്ച്!!!
ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന സ്ഥിരാധ്യാപക തസ്തികകൾ ഇല്ലാതാക്കുന്ന ഏപ്രിൽ ഒന്നിന്റെ ഉത്തരവ് പിൻവലിക്കുക എന്ന ആവശ്യവുമായി ഒരുപറ്റം ഉദ്യോഗാർത്ഥികളുടേയും ഗവേഷകരുടേയും വിദ്യാർത്ഥികളുടേയും ഓൺലൈൻ സമര പ്രഖ്യാപന കൺവൻഷൻ2020 ജൂൺ 14 (ഞായർ), രാവിലെ 11 മണി നടക്കന്നു.
ഉന്നതവിദ്യാഭ്യാസത്തെയും അധ്യാപനത്തെയും തകർക്കുന്ന ഏപ്രിൽ ഒന്നിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉദ്യോഗാർത്ഥികളുടെയും ഗവേഷകരുടെയും വിദ്യാർത്ഥികളുടെയും വിദ്യാഭ്യാസ സ്നേഹികളുടെയും സമരപ്രഖ്യാപന കൺവൻഷൻ ജൂൺ 14, ഞായറാഴ്ച രാവിലെ 11 മണി മുതൽ നടത്തുവാന്‍ തീരുമാനിച്ചു. ശ്രീ.കൽപ്പറ്റ നാരായണൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
ഏപ്രിൽ ഒന്നിന്റെ ഉത്തരവ് പിൻവലിക്കുക, ഒഴിവുള്ള എല്ലാ തസ്തികകളിലും ഉടൻ സ്ഥിരനിയമനം നടത്തുക, ഓൺലൈൻ വിദ്യാഭ്യാസത്തെ ഔപചാരിക വിദ്യാഭ്യാസത്തിനു ബദലായി സ്ഥാപിക്കുവാനുള്ള നീക്കങ്ങൾ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളാണ് ഈ കൺവൻഷൻ ഉയർത്തുന്നത്. ജാതി-മത-കക്ഷി രാഷ്ട്രീയ സങ്കുചിത താത്പര്യങ്ങൾക്ക് അതീതമായി ശക്തമായ സമരൈക്യം സൃഷ്ടിക്കാനാണ് സമര സമിതി തീരുമാനിച്ചിരിക്കിന്നത്.
ഈ സമരപ്രഖ്യാപന കൺവൻഷനിൽ പങ്കാളികളാകാൻ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. https://forms.gle/BKi3wdHpN7URKAaBA എന്ന ലിങ്ക് ഉപയോഗിച്ച് റജിസ്റ്റര്‍ ചെയ്യാമെന്നും സമര സമിതി അറിയിക്കുന്നു.
കോവിഡ് 19 ന്റെ പേരിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ ഇല്ലാതാക്കി സർക്കാർ: ഉദ്യോഗാർത്ഥികൾ കടുത്ത നിരാശയിൽ – http://dhunt.in/9GKHu?s=a&uu=0xe1d33eb5831def8a&ss=wsp
കൺവൻഷനിൽ പങ്കെടുക്കാനുള്ള ലിങ്ക് ഇ-മെയിലായി ലഭിക്കുന്നതായിരിക്കും. മൊബൈൽ വഴി പങ്കെടുക്കുന്നവർ GotoMeeting Aap ഡൗൺലോഡ് ചെയ്യണം. കമ്പ്യൂട്ടർ വഴി പങ്കെടുക്കുന്നവർ Google Chrome ഉപയോഗിച്ചാൽ മതിയാവും. സമരത്തെക്കുറിച്ചും മറ്റു കൂടുതല്‍ വിവരങ്ങളും അറിയുന്നതിനുമായി United Action Forum to Protect Collegiate Education യുടെ കോ ഓര്‍ഡിനേറ്റര്‍ അലീന എസ് എന്ന നമ്പറില്‍ 9497755233 ബന്ധപ്പെടാവുന്നതാണ്.