അരലക്ഷം രൂപയുടെ NMMS സ്കോളർഷിപ്പ്: ചരിത്ര നേട്ടവുമായി ചേന്ദമംഗലൂരിലെ ‘ടീൻ ബീറ്റ്സ്’
മുക്കം : സംസ്ഥാന സർക്കാറിന്റെ അരലക്ഷം രൂപയുടെ NMMS സ്കോളർഷിപ്പ് കരസ്ഥമാക്കി ‘ടീൻ ബീറ്റ്സ്’ സെന്ററിലെ പ്രതിഭകൾ. ചേന്ദമംഗലൂർ ഒതയമംഗലം ജുമുഅത്ത് പള്ളി മഹല്ല് കമ്മറ്റിയും സിജിയും സംയുക്തമായി നടത്തിവരുന്ന പ്രതിഭാ പരിശീലന പദ്ധതിയായ ‘ടീൻ ബീറ്റ്സ്’ ലെ 5 വിദ്യാർഥികളാണ് ചരിത്രം കുറിച്ച് ഉന്നത വിജയം കരസ്ഥമാക്കിയിരിക്കുന്നത്.
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസിന്റെ (CIGI) നേതൃത്വത്തിൽ ചേന്ദമംഗലൂരിലെ മഹല്ല് പള്ളിക്കമ്മറ്റിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ‘സേജ്’ പദ്ധതിയുടെ ഭാഗമായി രണ്ട് വർഷത്തോളമായി നടന്നു വരുന്ന വിദ്യാഭ്യാസ പരിശീലന പദ്ധതിയിൽ അംഗങ്ങളായ വിദ്യാർഥികൾക്കാണ് ഈ ഉന്നത വിജയം ലഭിച്ചിരിക്കുന്നത്.
അർച്ചന ടി എം(നായർകുഴി ജി.എച്ച്. എസ്.എസ്), അശ്വിൻ കൃഷ്ണ പി,സുആദ സുധീർ ,ആദിത്യരാജ് സി ടി ,സച്ചിൻദാസ് സി.കെ (എല്ലാവരും ചേന്ദമംഗലൂർ എച്ച്.എസ്.എസ്) എന്നിവരാണ് വിജയികൾ.
ചേന്ദമംഗലൂർ ഒതയമംഗലം ജുമുഅത്ത് പള്ളി മഹല്ല് കമ്മറ്റി പ്രസിഡന്റ് കെ.സുബൈർ, വൈസ് പ്രസിഡന്റ് ടി ടി അബ്ദുറഹ്മാൻ ,സെക്രട്ടറി കെ.സി. മുഹമ്മദലി, സിജി ട്രെയ്നർമാരായ പി എ ഹുസൈൻ, കബീർ പറപ്പൊയിൽ, കെ. അഷ്ക്കർ, ഡയരക്റ്റർ ടി.കെ. ജുമാൻ, അസി.ഡയരക്റ്റർമാരായ ജിഹാദ് യാസിർ , ഒ സഫിയ എന്നിവർ വിജയികളെ അനുമോദിച്ചു.