വീട്ടിലൊരു കൊച്ചു മീന്‍ തോട്ടവുമായി എറണാകുളം ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍
എറണാകുളം : ലോക്ഡൗണ്‍ കാലത്ത് മന്ദഗതിയിലായ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വുണ്ടാകുവാന്‍ തദ്ദേശ വിഭവ വിനോദ സഞ്ചാരം ലക്ഷ്യമിട്ടുകൊണ്ട് എറണാകുളം ടൂറിസ്റ്റ് ഡെസ്ക് വീട്ടിലൊരു കൊച്ചുമീന്‍ തോട്ടം ഒരുക്കുന്നതിനു പദ്ധതി തയ്യാറാക്കി. നഗരത്തിലെ വീടുകള്‍, ഫ്ളാറ്റുകള്‍, അപ്പാര്‍ട്ടുമെന്‍റുകള്‍, തുടങ്ങിയ സ്ഥലങ്ങളില്‍ മീന്‍തോട്ടങ്ങള്‍ ഒരുക്കി നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത കണ്ടെത്തുവാന്‍ ശ്രമിക്കുന്നവർക്ക് ഈ മീന്‍തോട്ടത്തിലൂടെ ജൈവവളവും ലഭ്യമാവും. വേനലവധിയും, ക്ലാസ്മുറികളും നഷ്ടമായകുട്ടികള്‍ക്ക് വളര്‍ത്തുമത്സ്യ പരിപാലനത്തില്‍ കൂടുതല്‍ താല്പര്യം ജനിപ്പിക്കുവാനും ഈ പദ്ധതി സഹായിക്കും.
പ്രാദേശിക മത്സ്യ ഇനങ്ങളായ നാടന്‍ കറൂപ്പ് അഥവാകല്ലേമുട്ടി എന്നറിയപ്പെടുന്ന അനാബസിനെ ആണ് ഈ മീന്‍തോട്ടത്തില്‍ വളര്‍ത്തുന്നത്. 100 ലിറ്റര്‍ വെള്ളം കൊള്ളുന്ന ഫൈബര്‍ ടാങ്കില്‍ 12 കുഞ്ഞുങ്ങളുണ്ടാകും. ഒഴുക്കില്ലാത്ത വെള്ളത്തില്‍ ഓക്സിജന്‍ ലഭിക്കുവാന്‍ കുളപായല്‍ഒരുക്കിയിട്ടുണ്ട്. അടുക്കളാവശിഷ്ടങ്ങളെ ആഹാരിയാക്കിക്കൊണ്ട് മത്സ്യകൃഷിയും, മത്സ്യ മാലിന്യ ലായനിയിലൂടെ അടുക്കളതോട്ടങ്ങള്‍ക്ക് വിള ലഭിക്കുന്ന ബയോ റെമഡിയേറ്റര്‍ സംവിധാനവും ഈ ടാങ്കില്‍ ഒരുക്കിയിട്ടുണ്ട്.