റിയൽമി 7, Pro സൂപ്പർ ഫാസ്റ്റ് ചാർജിങ്ങുമായി അടുത്ത മാസം മൂന്നിന് വിപണിയിൽ  

ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ റിയൽമിയുടെ മിഡ് റേഞ്ച് ഫോണുകളിൽ പ്രധാനിയാണ് റിയൽമി 6 ശ്രേണി. 6i,6, 6 പ്രോ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ഈ ശ്രേണിയിൽ വില്പനക്കെത്തുന്നത്. ഈ ഫോണുകളുടെ പിൻഗാമി റിയൽമി 7 അടുത്ത മാസം 3-ന് വില്പനക്കെത്തും.

റിയൽമി 7 എന്ന അടിസ്ഥാന മോഡലും, 7 പ്രോ എന്ന പ്രീമിയം മോഡലും ചേരുന്നതാണ് പുതിയ ശ്രേണി. റിയൽമി പുതിയ 7 സീരീസ് ഫോണുകളെപ്പറ്റി ഒന്നും വ്യക്തമാക്കിയിട്ടില്ല വിശദാംശങ്ങൾ ടിപ്സ്റ്റർ മുഖേന പുറത്തായി കഴിഞ്ഞു.

ടിപ്സ്റ്റർ മുകുൾ ശർമ്മ വ്യക്തമാക്കുന്നതനുസരിച്ച് 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080×2,400 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേ ആയിരിക്കും റിയൽമി 7-ന്. 90Hz റിഫ്രഷ് റേറ്റും, 120Hz ടച്ച് സാമ്പിൾ റേറ്റും ഈ വിഡിയോയ്ക്കുണ്ടാകും.

മീഡിയടെക് ഹീലിയോ ജി95 പ്രോസസ്സർ ആണ് ഫോണിന്. 6 ജിബി റാം + 64 ജിബി ഓൺബോർഡ് സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി ഓൺബോർഡ് സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ റിയൽമി 7 വില്പനക്കെത്തും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team