ശാസ്ത്ര സാഹിത്യ പുരസ്‌കാരം: സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം!  

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ശാസ്ത്ര സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷകൾ/നാമനിർദ്ദേശങ്ങൾ സ്വീകരിക്കുന്നത് സെപ്റ്റംബർ 30 വരെ നീട്ടി. മലയാള സാഹിത്യത്തിലൂടെ ശാസ്ത്ര വിഷയങ്ങളെ ജനകീയവത്കരിക്കുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുളള വ്യക്തികൾക്കാണ് പ്രസ്തുത പുരസ്‌കാരം.

2019-ൽ പ്രസിദ്ധീകരിച്ചതും ജനങ്ങളിൽ ശാസ്ത്രാവബോധം വളർത്താൻ സഹായകമായതും അന്വേഷണാത്മകമായതുമായ രചനകളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക. ബാലശാസ്ത്ര സാഹിത്യം, ജനപ്രിയ ശാസ്ത്ര സാഹിത്യം, ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യം, ശാസ്ത്ര പത്ര പ്രവർത്തനം, ശാസ്ത്ര ഗ്രന്ഥ വിവർത്തനം (മലയാളം) എന്നീ അഞ്ചു വിഭാഗങ്ങളിലാണ് അവാർഡ്. അൻപതിനായിരം രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

അപേക്ഷ ഫോറവും നിബന്ധനകളും www.kscste.kerala.gov.in ൽ ലഭിക്കും. നിർദ്ദിഷ്ട ഫോറത്തിൽ തയ്യാറാക്കിയ അപേക്ഷകൾ സാഹിത്യ സൃഷ്ടികളുടെ മൂന്ന് പകർപ്പുകൾ, ബയോഡാറ്റാ, ശാസ്ത്ര സാഹിത്യ രംഗത്ത് നൽകിയിട്ടുളള സംഭാവനകൾ ചൂണ്ടിക്കാണിക്കുന്ന രേഖകളുടെ ശരി പകർപ്പുകൾ എന്നിവ സഹിതം ഡയറക്ടർ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്ര ഭവൻ, പട്ടം, തിരുവനന്തപുരം 695 004 എന്ന വിലാസത്തിൽ അയയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team