കോണ്ടാക്ട്ലെസ് പണമിടപാടുകൾ ഗൂഗിൾ പേവഴി ഇനി എളുപ്പത്തിൽ നടത്താം .. ഡെബിറ്റ് കാർഡ് വേണ്ട;
വ്യാപാരികളുടെ പോയിൻറ് ഓഫ് സെയിൽ മെഷീനുകളിൽ നിങ്ങളുടെ കൈവശമുള്ള ഡെബിറ്റ് കാര്‍ഡ് കൈമാറാതെ തന്നെ ഡിജിറ്റൽ പണം ഇടപാട് നടത്താൻ സംവിധാനം ഒരുക്കി ഗൂഗിൾ പേ.
കോൺടാക്ട്‍ലെസ് പണം ഇടപാട്
കൊച്ചി: കൊവിഡ് കാലം കോൺടാക്ട് ലെസ് പണം ഇടപാടുകൾ വര്‍ധിപ്പിച്ചിട്ടുണ്ട്. ഗൂഗിൾ പേയിലൂടെയും
കോൺടാക്ട് ലെസ് പണം ഇടപാട് നടത്താൻ സൗകര്യം ഉണ്ട്. യുപിഐ സംവിധാനം ഉപയോഗിച്ചായിരുന്നു ഇതുവരെ ഗൂഗിൾ പേയിലൂടെ പണം കൈമാറിയിരുന്നത്.
കടകളിലും മറ്റ് ഇടങ്ങളിലും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് കൈമാറാതെ തന്നെ സേവനം ഉപയോഗിച്ച് പണം ഇടപാടുകൾ നടത്താൻ ആകും. ഡെബിറ്റ് കാര്‍ഡ് പിൻ നമ്പര്‍ നൽകേണ്ടതില്ല. പകരം ക്രിയേറ്റു ചെയ്യുന്ന വെര്‍ച്വൽ ടോക്കൺ നമ്പര്‍ ആണ് പിഒഎസ് മെഷിനുകളിൽ ഉപയോഗിയ്ക്കണ്ടത് .