വിവിധ തസ്തികളിലേക്കുള്ള സെപ്റ്റംബർ മാസം നടത്തുന്ന ഇൻ്റർവ്യൂകളുടെ ടൈംടേബിൾ പി എസ് സി പ്രസിദ്ധീകരിച്ചു  

പി.എസ്.സി സെപ്റ്റംബര്‍ മാസം നടത്തുന്ന ഇന്റര്‍വ്യൂകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. എച്ച്എസ്എസ്ടി ഹിന്ദി (ജൂനിയര്‍), കൊമേഴ്‌സ് (ജൂനിയര്‍), കെഎഫ്‌സിയില്‍ അസിസ്റ്റന്റ് മാനേജര്‍, ഫാര്‍മസിസ്റ്റ് ഗ്രേഡ്- 2, ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക്, ട്രാക്ടര്‍ ഡ്രൈവര്‍ തുടങ്ങി വിവിധ തസ്തികകളിലേക്കുള്ള
ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 16 മുതല്‍ 30 വരെയാണ്.

തിരുവനന്തപുരത്തെ കേന്ദ്ര ഓഫിസിനു പുറമേ എറണാകുളം ജില്ലാ/ മേഖലാ ഓഫിസ്, കോഴിക്കോട് ജില്ലാ/ മേഖലാ ഓഫിസ് എന്നിവിടങ്ങളിലും ഇന്റര്‍വ്യൂ നടക്കും. കൊവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇന്റര്‍വ്യൂ. ഗള്‍ഫ്/ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നിട്ടുള്ളവരും ക്വാറന്റീന്‍ കാലാവധിയിലുള്ളവരും രോഗബാധയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ നല്‍കിയാല്‍ തീയതി മാറ്റി നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team