ക്വാഡ് ക്യാമറയുമായി ഓപ്പോ എഫ് 17 പ്രോ അവതരിപ്പിച്ചു, വില, സവിശേഷതകൾ
ഓപ്പോ എഫ് 17 പ്രോ, ഓപ്പോ എഫ് 17 തുടങ്ങിയ സ്മാർട്ഫോണുകൾ ക്വാഡ് റിയർ ക്യാമറകളുമായി ഇന്ത്യയിൽ അവതരിപ്പിച്ചു. ഓപ്പോയുടെ പ്രൊപ്രൈറ്ററി 30 ഡബ്ല്യു ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയും മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളുമായി ഈ പുതിയ സ്മാർട്ട്ഫോണുകൾ വരുന്നു. ഓപ്പോ എഫ് 17 പ്രോ ഡ്യൂവൽ സെൽഫി ക്യാമറകലുമായി വരുന്നു, അതേസമയം ഓപ്പോ എഫ് 17 ന് മുൻവശത്തായി ഒരു ക്യാമറ സെൻസർ ഉണ്ട്.
സൂപ്പർ അമോലെഡ് ഡിസ്പ്ലേയുമായാണ് ഈ ഓപ്പോ എഫ് 17 പ്രോ വരുന്നത്. ഉപഭോക്താക്കളെ ആകർഷിക്കുവാൻ ഓപ്പോ എഫ് 17 സീരീസ് സ്മാർട്ട്ഫോണുകൾ മെറ്റൽ ഫിനിഷ് ഡിസൈനിലാണ് വരുന്നതെന്ന് ബ്രാൻഡ് പറയുന്നു.
ഇന്ത്യയിൽ ഓപ്പോ എഫ് 17 പ്രോയുടെ 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 22,990 രൂപയാണ് വില വരുന്നത്. മാജിക് ബ്ലാക്ക്, മാജിക് ബ്ലൂ, മെറ്റാലിക് വൈറ്റ് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാക്കും. ഓപ്പോ എഫ് 17 സ്മാർട്ഫോണിന്റെ വില ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, 4 ജിബി + 64 ജിബി, 4 ജിബി + 128 ജിബി, 6 ജിബി + 128 ജിബി, 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി. നേവി ബ്ലൂ, ക്ലാസിക് സിൽവർ, ഡൈനാമിക് ഓറഞ്ച് ഷേഡുകളിൽ ഇത് വിൽക്കും. ഓപ്പോ എഫ് 17 പ്രോ സെപ്റ്റംബർ 7 മുതൽ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തും, പ്രീ-ഓർഡറുകൾ ഇന്ന് ആരംഭിക്കും. ഓപ്പോ എഫ് 17 ഹാൻഡ്സെറ്റിൻറെ വിൽപ്പന തീയതി ഇതുവരെ പ്രഖ്യപിച്ചിട്ടില്ല.
ഡ്യുവൽ സിം (നാനോ) ഓപ്പോ എഫ് 17 പ്രോ ആൻഡ്രോയിഡ് 10 കളർ ഒഎസ് 7.2ൽ ഈ സ്മാർട്ഫോൺ പ്രവർത്തിക്കുന്നു. 6.43 ഇഞ്ച് ഫുൾ എച്ച്ഡി + (1,080×2,400 പിക്‌സൽ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 20: 9 റിഫ്രഷ് റേറ്റ് 90.7 ശതമാനം സ്ക്രീൻ-ടു-ബോഡി റേഷിയോ വരുന്നു. ഡിസ്പ്ലേയിൽ ഒരു ഹോൾ-പഞ്ച് ഡിസൈൻ ഉള്ള ഒരു സ്റ്റാൻഡേർഡ്, 60 ഹെർട്സ് റിഫ്രഷ് റേറ്റും ഉണ്ട്. ഈ സ്മാർട്ട്ഫോണിന് ഒക്ടാകോർ മീഡിയടെക് ഹെലിയോ പി 95 SoC പ്രോസസറും ഒപ്പം 8 ജിബി റാമും വരുന്നു.
ഓപ്പോ എഫ് 17 പ്രോ: ക്യാമറ
ക്വാഡ് റിയർ ക്യാമറ സെറ്റപ്പിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസറും എഫ് / 1.8 ലെൻസും ഉണ്ട്. എഫ് / 2.2 വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മോണോക്രോം സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ പോർട്രെയിറ്റ് സെൻസർ എന്നിവയും ക്യാമറ സെറ്റപ്പിൽ ഉൾപ്പെടുന്നു. 16 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമായി മുൻവശത്ത് ഡ്യൂവൽ ക്യാമറ സെറ്റപ്പ് ഓപ്പോ എഫ് 17 പ്രോ വാഗ്ദാനം ചെയ്യുന്നു. രണ്ട് സെൻസറുകളും ഒരു എഫ് / 2.4 ലെൻസിനൊപ്പം വരുന്നു.
ഓപ്പോ എഫ് 17 പ്രോയിൽ 128 ജിബി ഓൺബോർഡ് സ്റ്റോറേജ് ഉണ്ട്, ഇത് മൈക്രോ എസ്ഡി കാർഡ് വഴി ഒരു പ്രത്യേക സ്ലോട്ടിലൂടെ വികസിപ്പിക്കാനാകും. ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഉൾപ്പെടുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഉണ്ട്. 30W VOOC ഫ്ലാഷ് ചാർജ് 4.0 ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയുള്ള എഫ് 17 പ്രോയിൽ ഓപ്പോ 4,000mAh ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ, ഈ ഹാൻഡ്‌സെറ്റിന് 160.1×73.8×7.48 മിമി നീളവും 164 ഗ്രാം ഭാരവും വരുന്നു.