റിയൽമിയും, M1 സോണികും ഇലക്ട്രിക് ടൂത്ത്ബ്രഷുമായി വിപണിയിൽ  

ജനങ്ങൾ പല്ലുതേക്കുന്ന രീതിയിലും കാര്യമായ വ്യത്യാസവും വന്നു തുടങ്ങി. ഇലക്ട്രിക് ടൂത്തബ്രഷുകളാണ് ഇപ്പോൾ വിപണിയിൽ താരം. ഓറൽ-ബിയുടെയും കോൾഗേയ്റ്റിന്റെയും ഇലക്ട്രിക്ക് ടൂത്ത്ബ്രഷുകൾ വിപണിയിൽ ചലനം സൃഷ്ടിച്ചു തുടങ്ങിയതോടെയാണ് ചൈനീസ് ടെക് ഭീമനായ
ഷവോമി തങ്ങളുടെ ഇലക്ട്രിക് ടൂത്തബ്രഷുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. അധികം താമസമില്ലാതെ റിയൽമിയും ഇലക്ട്രിക് ടൂത്ത്ബ്രഷ് വില്പനക്കെത്തിച്ചു.

ഈ മാസം 10-ാം തിയതി മുതൽ ഫ്ലിപ്കാർട്ട്, റിയൽമി.കോം വെബ്‌സൈറ്റുകൾ മുഖേന റിയൽമി M1 സോണിക് ഇലക്ട്രിക് ടൂത്ത്ബ്രഷ് വാങ്ങാം.
M1 സോണിക് എന്നാണ് റിയൽമിയുടെ ഇലക്ട്രിക് ടൂത്ത്ബ്രഷിൻ്റെ പേര്. Rs. 1,999 രൂപ വിലയുള്ള റിയൽമി M1 സോണിക് നീല, വെള്ള നിറങ്ങളിൽ ലഭ്യമാണ്. ഈ മാസം 10-ാം തിയതി മുതൽ ഫ്ലിപ്കാർട്ട്, റിയൽമി.കോം വെബ്‌സൈറ്റുകൾ മുഖേന റിയൽമി M1 സോണിക് ഇലക്ട്രിക് ടൂത്ത്ബ്രഷ് വാങ്ങാം.

നാല് ക്ലീനിങ് മോഡുകൾ ആണ് റിയൽമി M1 സോണിക് ഇലക്ട്രിക് ടൂത്ത്ബ്രഷിന്റെ സവിശേഷത. മൃദുലവും കൂടുതൽ ശ്രദ്ധ വേണ്ടതുമായ പല്ലുകൾക്ക് സോഫ്റ്റ് മോഡ്, ദൈനംദിന ഉപയോഗത്തിന് ക്ലീൻ മോഡ്, ആഴത്തിലുള്ള ക്ലീനിംഗിനായി വൈറ്റ് മോഡ്, പല്ലുകൾ തിളങ്ങുന്നതിനുള്ള പോളിഷ് മോഡ് എന്നിവയാണ് ഈ നാല് മോഡുകൾ. റിയൽ‌മെ എം 1 സോണിക് ഇലക്ട്രിക് ടൂത്ത്ബ്രഷിന് ഒരല്പം വളഞ്ഞ ഘടനയും, ഫ്രിക്ഷൻ കോട്ടിംഗും ഉണ്ട്. ഇത് ടൂത്ത്ബ്രഷ് പിടിക്കാൻ സുഖകരവും തെന്നിപ്പോകാൻ ഇടയില്ലാത്തതുമാക്കുന്നു.

ബ്രിസ്റ്റലുകൾ കൊണ്ട് വയ്ക്കകത്ത് മുറിവ് വരാതിരിക്കാൻ പാകത്തിന് 99.99 ശതമാനം ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള ഡ്യുപോണ്ട് ബ്രിസ്റ്റലുകൾ ആണ് റിയൽമി M1 സോണിക്കിന്. കൂടാതെ 98 ശതമാനം എൻഡ്-റൗണ്ട്, 3.5 മിമി നേർത്ത ബ്രിസ്റ്റലുകളാണ്. വയ്ക്കകത്ത് പരിക്കുകൾ പറ്റാതിരിക്കാൻ മെറ്റൽ ഭാഗങ്ങൾ തീരെയില്ലാതെയാണ് ബ്രഷ് തയ്യാറാക്കിയിരിക്കുന്നത്.

റിയൽമി M1 സോണിക്കിലെ ഹൈ ഫ്രീക്വൻസി മോട്ടറിന് വായിലെ എല്ലാ ഭാഗങ്ങളും ഫലപ്രദമായി വൃത്തിയാക്കാൻ മിനിറ്റിൽ 34,000 തവണ വരെ വൈബ്രേറ്റുചെയ്യാനാകും. നന്നേ വലിപ്പം കുറഞ്ഞ മോട്ടോർ 60 ഡിബി ശബ്ദം മാത്രമേ പുറപ്പെടുവിക്കൂ. 800mAh ബാറ്ററിയാണ് റിയൽമിയുടെ ഇലക്ട്രിക് ടൂത്ത് ബ്രഷിന്. പൂർണ്ണമായി ചാർജ് ചെയ്യാൻ 4.5 മണിക്കൂർ എടുക്കും. ഒരു ഫുൾ ചാർജിൽ 90 ദിവസം വരെ റിയൽമി M1 സോണിക് ഉപയോഗിക്കാം എന്നാണ് കമ്പനി അവകാശപ്പെടുന്നത്. വെറും അഞ്ച് മിനിറ്റ് ചാർജ് ചെയ്യുന്നത് രണ്ട് ദിവസം ഉപയോഗിക്കാം എന്നും റിയൽമി പറയുന്നു. റിയൽമി M1 സോണിക് ഇലക്ട്രിക് ടൂത്ത് ബ്രഷിന് വയർലെസ് ചാർജിംഗ് സപ്പോർട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team