30 വർഷത്തിന് ശേഷം ജീപ്പ് ഗ്രാൻഡ് വാഗോനെർ എത്തുന്നു.  

2011-ലാണ് വാഗോനേറിന്റെ രണ്ടാം വരവ് ജീപ്പ് പ്രഖ്യാപിച്ചത്. തുടർന്ന് 9 കൊല്ലത്തിന് ശേഷമാണ് പുത്തൻ ജീപ്പ് വാഗോനെർ മുഖം കാണിക്കുന്നത്. അതും കോൺസെപ്റ്റ് രൂപത്തിൽ. 2021-ൽ വില്പനക്കെത്തും എന്ന് പ്രതീക്ഷിക്കുന്ന വാഗോനെർ പക്ഷെ ഇപ്പോഴുള്ള കോൺസെപ്റ്റ് രൂപത്തിൽ തന്നെ ലോഞ്ചിന് തയ്യാറാണ് എന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ വലിയ മാറ്റങ്ങളില്ലാതെ 2021 ജീപ്പ് വാഗോനെർ വിപണിയിലെത്തും.

ജീപ്പിന്റെ മാതൃകമ്പനിയായി ഫിയറ്റ് ക്രൈസ്ലർ ഓട്ടോമൊബൈൽസിന്റെ മിഷിഗണിലെ വാറൻ അസംബ്ലി പ്ലാന്റിൽ നിർമ്മിക്കാൻ ഒരുങ്ങുന്ന പുത്തൻ എസ്‌യുവി വാഗോനെർ, ഗ്രാൻഡ് വാഗോനെർ എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ വില്പനക്കെത്തും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജീപ്പ് എസ്‌യുവി നിരയിൽ ഒരു 7 സീറ്റർ മോഡൽ ഇല്ല എന്ന കോട്ടം പരിഹരിച്ചാണ് 2021 വാഗോനേറിന്റെ വരവ്.കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജീപ്പ് എസ്‌യുവി നിരയിൽ ഒരു 7 സീറ്റർ മോഡൽ ഇല്ല എന്ന കോട്ടം പരിഹരിച്ചാണ് 2021 ഗ്രാൻഡ് വാഗോനേറിന്റെ വരവ്.

അമേരിക്കൻ യൂട്ടിലിറ്റി വാഹന നിർമ്മാതാക്കളായ ജീപ്പ് 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം വാഗോനെർ ബ്രാൻഡിന് പുതുജീവൻ നൽകി. 1962-ൽ ജീപ്പ് അവതരിപ്പിച്ച ഐതിഹാസിക എസ്‌യുവിയാണ് വാഗോനെർ. അമേരിക്കയിലെ ആദ്യ ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള 4X4 വാഹനം ആയിരുന്ന വാഗോനെർ 1991 ഒന്നിലാണ് കളമൊഴിഞ്ഞത്. ഇപ്പോൾ മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷം ജീപ്പിന്റെ 7 സീറ്റർ ഫുൾ സൈസ് എസ്‌യുവി ആയാണ് വാഗോനേറിന്റെ രണ്ടാം വരവ്.

ഫിയറ്റ് ക്രൈസ്ലർ ഓട്ടോമൊബൈൽസിന്റെ കീഴിലുള്ള അമേരിക്കൻ ബ്രാൻഡായ റാമിന്റെ 1500 ഫുൾ-സൈസ് പിക്കപ്പ് കാര്യമായി അഴിച്ചുപണിതാണ് 2021 ജീപ്പ് വാഗോനെർ തയ്യാറാക്കിയിരിക്കുന്നത്. റാം 1500-നു സമാനമായി ബോഡി-ഓൺ-ഫ്രെയിം പ്ലാറ്റ്ഫോം ആണ് വാഗോനെറിന്. അതെ സമയം യാത്ര സുഖകരമാക്കാൻ വാഗോനെറിന് ഇൻഡിപെൻഡന്റ് റിയർ സസ്പെൻഷൻ സെറ്റപ്പ് ആണ്. ഷെവർലെയുടെ തഹോ, സബർബൻ എസ്‌യുവികളുടെ അത്രയെങ്കിലും വലിപ്പം ജീപ്പ് വാഗോനെറിനുണ്ടായിരിക്കും എന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു.

ജീപ്പ് എസ്‌യുവികളിൽ പ്രതീക്ഷിക്കാവുന്ന എല്ലാ ചേരുവകളും ഒരല്പം ആധുനിക ടച്ചോടെയാണ് വാഗോനെറിൽ ഇടം പിടിച്ചിരിക്കുന്നത്. ക്രോമിൽ പൊതിഞ്ഞ 7 സ്ലാട്ട് ഗ്രിൽ മുന്കാഴ്ചയിൽ ശ്രദ്ധ ആകർഷിക്കും. എക്‌സ്റ്റീരിയറിൽ പല ഘടകങ്ങൾക്കും ക്രോം ആവരണം നൽകി പ്രീമിയം ലുക്ക് നൽകാൻ ശ്രമിച്ചിട്ടുണ്ട് എന്ന് വ്യക്‌തം. ബോക്‌സി ആയ ഘടനയും വലിപ്പമേറിയ 24 ഇഞ്ച് അലോയ് വീലുകളും ചേരുമ്പോൾ 2021 ജീപ്പ് വാഗോനെറിന് ഒരു എമണ്ടൻ എസ്‌യുവി ലുക്ക് ലഭിക്കുന്നുണ്ട്. അതെ സമയത്തെ റിപ്പോർട്ടുകൾക്ക് വിപരീതമായി മുൻ ജീപ്പ് വാഗോനെറിനോട് കാര്യമായ ഡിസൈൻ സാമ്യം ഇല്ലാതെയാണ് 2021 വാഗോനെറിന്റെ വരവ്.

7 ഇൻഫോടൈന്മെന്റ് സ്ക്രീനുകൾ വരെയുള്ള തട്ടുപൊളിപ്പൻ ഇന്റീരിയർ ആണ് ജീപ്പ് വാഗോനെറിന്. 12.3-ഇഞ്ച് ഡ്രൈവർ ഡിസ്പ്ലേ, 12.1-ഇഞ്ച് ടച്ച്സ്ക്രീൻ, 10.25-ഇഞ്ച് വലിപ്പമുള്ള സെന്റർ ഡാഷ് ടച്ച്സ്ക്രീൻ, ക്യാപ്റ്റൻ സീറ്റുകൾക്ക് പുറകിലായി 10.1-ഇഞ്ച് ടച്ച്സ്ക്രീനുകൾ എന്നിങ്ങനെ പോകുന്നു സ്ക്രീനുകൾ. 23 സ്‌പീക്കറുകൾ ചേർന്ന മാക്ഇന്റോഷ് ഓഡിയോ സിസ്റ്റം ആണ് മറ്റൊരാകർഷണം. ഒരു എണ്ണം കുറച്ചേക്കാം.

2021 വാഗോനെറിൻ്റെ എൻജിൻ സ്പെസിഫിക്കേഷനുകളെക്കുറിച്ചുള്ള വിവരങ്ങൾ ജീപ്പ് പുറത്തുവിട്ടിട്ടില്ല. പെട്രോൾ, ഡീസൽ എഞ്ചിനുകളോടൊപ്പം പ്ളഗ്-ഇൻ ഹൈബ്രിഡ് എഞ്ചിനുമുണ്ടാകും. റാം 1500 യെ ചലിപ്പിക്കുന്ന 3.6-ലിറ്റർ V6 ഹൈബ്രിഡ്, 5.7-ലിറ്റർ V8 പെട്രോൾ, 3.0-ലിറ്റർ V6 ടർബോ ഡീസൽ എന്നിവയാണ് പ്രതീക്ഷിക്കുന്ന എൻജിനുകൾ.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team