പ്രോപ്പര്‍ട്ടി വാങ്ങണ്ട റിയൽ എസ്റ്റേറ്റിൽ ലാഭം നേടാം  

റിയൽ എസ്റ്റേറ്റിൽ നിക്ഷേപം നടത്തുന്നതിന് പ്രോപ്പര്‍ട്ടി സ്വന്തമായി വേണം എന്നൊന്നുമില്ല. റിയൽ എസ്റ്റേറ്റിൽ നേരിട്ടും അല്ലാതെയും ഒക്കെ നിക്ഷേപം നടത്താം. സ്വന്തമായി പ്രോപ്പര്‍ട്ടികൾ ഇല്ലാതെ തന്നെ REITs അല്ലെങ്കിൽ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മൻറ് ട്രസ്റ്റുകൾ വഴി നിക്ഷേപം നടത്താം. മ്യൂച്വൽ ഫണ്ടുകൾക്ക് സമാനമായ രീതിയിലാണ് ഇവയുടെ പ്രവര്‍ത്തനം. റെസിഡൻഷ്യൽ, കൊമേഴ്സ്യൽ പ്രോപ്പര്‍ട്ടികളിൽ ഇത്തരത്തിൽ നിക്ഷേപം നടത്താം.

വാടക ലഭിയ്ക്കുന്ന റിയൽ എസ്റ്റേറ്റ് ആസ്തികളിലും നിക്ഷേപിയ്ക്കാം എന്നത് റിയൽ എസ്റ്റേറ്റ് നിക്ഷേപം ആകര്‍ഷകമാകുമ്പോൾ റെയിറ്റിനു തിളക്കം കൂട്ടിയേക്കും. റിയൽ എസ്റ്റേറ്റ് നിക്ഷേപം ഇഷ്ടപ്പെടുന്ന റീട്ടയ്ൽ നിക്ഷേപകര്‍ക്ക് ഇതിൽ നിന്ന് വരുമാനം ഉണ്ടാക്കാൻ ആകും. ലാഭവിഹിതവും മൂലധന വളര്‍ച്ചയും അനുസരിച്ചാണ് റെയിറ്റിൽ നിന്നുള്ള വരുമാന വളര്‍ച്ച. കൈയിലിരിയ്ക്കുന്ന പണം മുടക്കി പ്രോപ്പര്‍ട്ടികൾ വാങ്ങി വാടകയ്ക്കു നൽകുമ്പോൾ ലഭിയ്ക്കുന്നതിലും വരുമാനം ഇത്തരം ഫണ്ടുകളിൽ നിന്ന് ലഭിയ്ക്കും
റെയിറ്റിനുണ്ട് ഭാവി സാധ്യതകൾ..

നിരവധി നിക്ഷേപകരിൽ നിന്ന് സമാഹരിക്കുന്ന തുക റിയൽ എസ്റ്റേറ്റ് ആസ്തികളിൽ നിക്ഷേപിക്കുകയാണ് ഇത്തരം ഇൻവെസ്റ്റ്മൻറ് ഫണ്ടുകൾ ചെയ്യുന്നത് .വരുമാനമുണ്ടാക്കുന്ന റിയൽ എസ്റ്റേറ്റ് ആസ്തികളാണ് നിക്ഷേപത്തിനായി തെരഞ്ഞെടുക്കുക. വാടക ലഭിക്കുന്നതിനു പുറമേ മൂലധന വളർച്ചയും ആസ്തികൾക്കുണ്ടാകുന്നു. മ്യൂച്വൽ ഫണ്ടിലെന്നതുപോലെ റെയ്റ്റ് യൂണിറ്റും ഡീമാറ്റ് ഫോമിൽ ലഭിക്കും. ഇവ ട്രേഡ് ചെയ്യാനുമാകും. 50,000 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം .
എങ്ങനെയാണ് റെയ്റ്റ് പ്രവർത്തിക്കുന്നത്?

റെയ്റ്റിന്‍റെ മൂല്യത്തിന്‍റെ 80 ശതമാനവും വരുമാനം ലഭിക്കുന്ന റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികളിലാണ്. ശേഷിച്ച 20 ശതമാനം പ്രോപ്പർട്ടി വികസനം, ഈടുവച്ചുള്ള വായ്പ, റിയൽ എസ്റ്റേറ്റ് മേഖലയിലെ വായ്പ, ഗവണ്‍മെന്‍റ് സെക്യൂരിറ്റികൾ, മണി മാർക്കറ്റ് ഉപകരണങ്ങൾ, തുടങ്ങിയവയിൽ നിക്ഷേപിക്കാനാകും. കമ്പനികളുടെ സ്പോൺസര്‍ഷിപ്പിൽ പ്രവര്‍ത്തിയ്ക്കുന്ന ട്രസ്റ്റുകൾക്ക് സ്വന്തമായി വരുമാനം സൃഷ്ടിയ്ക്കുന്ന റിയൽ എസ്റ്റേറ്റ് ആസ്തികൾ ഉണ്ടാകും. ഇതിൽ നിന്നുള്ള ലാഭവിഹിതമാണ് ഓഹരിയുടമകൾക്ക് ലഭിയ്ക്കുക

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team