സർവകലാശാല വാർത്തകൾ
കാലിക്കറ്റ്
പുനർമൂല്യനിർണയ ഫലം
കാലിക്കറ്റ് സർവകലാശാല നാലാം സെമസ്റ്റർ ബി.എബി.എ അഫ്സൽ ഉൽഉലമ ബി.ടി.എഫ്.പി ബി.വി.സിബി.എസ്.ഡബ്ദ (സി.യു.സി.ബി.സി.എസ്.എസ്) ഏപ്രിൽ 2019 പരീക്ഷയുടെ പുനർമൂല്യ നിർണയ ഫലം വെബ്സൈറ്റിൽ.
എം.ജി
പരീക്ഷാഫലം
2019 ഒക്ടോബറിൽ നടന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്.ബി.എ., ബി.എസ്സി. (മോഡൽ 1, 2,3 20132016 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 19 വരെ ഓൺലൈനായി അപേക്ഷിക്കാം.
2019 ഡിസംബറിൽ ആൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ പി.ജി. ഡിപ്ലോമ ഇൻ ഇന്ത്യൻ സെൻലാംഗ്വേജ് (പാർട്ട് ടൈം 2017-2019 സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
കേരള സർവകലാശാല
ടൈംടേബിൾ
2020 മേയിൽ നടന്ന നാലാം സെമസ്റ്റർ എം.എ ഫിലോസഫി പരീക്ഷയുടെ വൈവ സെപ്റ്റംബർ 11, 14 തീയതികളിൽ നടക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
2020 മേയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.ഡബ്ല്യ പരീക്ഷകളുടെ വൈവ പരീക്ഷകൾ സെപ്റ്റംബർ 9 മുതൽ 17 വരെ ലയോള കോളേജിൽ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
സെപ്റ്റംബർ 30 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എൽ.എൽ.എം പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാകേന്ദ്രം
സെപ്റ്റംബർ 8 മുതൽ നടത്തുന്ന അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) എൽ.എൽ.ബി പരീക്ഷകൾക്ക് സർവകലാശാലയുടെ കീഴിലുളള ലോ കോളേജുകൾ, കാലിക്കറ്റ് സർവകലാശാല, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി, തേഞ്ഞിപ്പാലം കൂടാതെ ഗവ.കോളേജ്, നാട്ടകം, കോട്ടയം, സെന്റ് മെക്കിൾസ് കോളേജ്, ചേർത്തല എന്നീ രണ്ട് പുതിയ പരീക്ഷാ കേന്ദ്രങ്ങൾ കൂടി അനുവദിച്ചിരിക്കുന്നു.
ഈ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പരീക്ഷാസമയത്തിന് ഒരു മണിക്കൂർ മുൻപ് തന്നെ ഹാൾടിക്കറ്റുമായി പരീക്ഷാകേന്ദ്രങ്ങളിൽ ഹാജരാക്കേണ്ടതാണ്
പരീക്ഷാഫലം
2020 മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ ബി.ബി.എ-207 അഡ്മിഷൻ റെഗുലർ, 2016, 2015, 2014 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡിഷൻ മേഴ്സി ചാൻസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ പരിശോധനയ്ക്കും പുനർമൂല്യ നിർണ്ണയത്തിനും സെപ്റ്റംബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (2019 സ്മിം) പരീക്ഷാഫലംപ്രസിദ്ധീകരിച്ചു. പുനർമൂല്യനിർ ണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും സെപ്റ്റംബർ 22 വരെ അ പേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2020 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ സി.ബി.സി.എ സ് ബി.എ ബിരുദ (2013 മുൻപുളള സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.പുനർ മൂല്യ നിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം. വിശദവിവര ങ്ങൾ വെബ്സൈറ്റിൽ.
2019 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ (2013 അഡ്മിഷ ന് മുൻപ്) ബി.കോം കൊമേഴ്സ് ആന്റ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ്, ബി.കോം കൊമേസ് ആന്റ് ടാക്സ് പ്രൊസീജിയർ ആന്റ് പ്രാക്ടീസ് (2010 ആന്റ് 2011 അഡ്മിഷൻ – മേഴ്സി ചാൻസ്, 2012 അഡ്മിഷൻ സപ്ലിമെ ന്ററി) പരീക്ഷാഫലം പ്രസിദ്ധീക രിച്ചു.
പുനർമൂല്യനിർണ്ണയത്തിനം സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സി.എ.സി.ഇ.ഇ -വിവിധ കോഴ്സകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
തുടർ വിദ്യാഭ്യാസവ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗാ ആന്റ് മെഡിറ്റേഷൻ (ഈവനിംഗ്) കോഴ്സ്,
യോഗ്യത: പ്ലസു പ്രീ-ഡിഗ്രി,
കാലാവധി: 3 മാസം,
ക്ലാസ്: തിങ്കൾ മുതൽ വെള്ളി വരെവൈകുന്നേരം 5 മുതൽ 7 വരെ,
ഫീസ്: 6,000- രൂപ.
പി.ജി ഡിപ്ലോമ കൗൺസിലിംഗസൈക്കോളജി കോഴ്സ്
യോഗ്യത: കേരള സർവകലാശാല അംഗീകരിച്ച ബിരുദം,
കോഴ്സാലാവധി: ഒരു വർഷം,
ക്ലാസ് ശനി, ഞായർ ദിവസങ്ങളിൽ,
കോഴ്സീസ് 16,500-രൂപ.
സർട്ടിഫിക്കറ്റ് ഇൻ നഴ്സിംഗ് അഡ്മിനിസ്ട്രേഷൻ കോഴ്സ്,
യോഗ്യത: പ്ലസു/ പ്രീ-ഡിഗ്രി, ജി.എൻ.എം, ബി.എസ്.സി നഴ്സിംഗ് കൂടാതെ കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്ര ഷൻ ഉണ്ടായിരിക്കണം.
ഫീസ്- 7500- രൂപ,
ക്ലാസ്, ശനി, ഞായർ ദിവസങ്ങളിൽ,
കോഴ്സാലാ വധി ആറ് മാസം
www.keralauniverstiy.ac.in ൽ നിന്നും 23 -ാം നമ്പർ അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് ബാങ്കിൽ AC.No.57002299878 ൽ 100 രൂപഅടച്ച രസീതും സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ഡയറക്ടർ, സി.എ.സി.ഇ.ഇ, കേരള സർവകലാശാല പി.എം. ജി ജങ്ഷൻ,തിരുവനന്തപുരം 695033 വിലാസത്തിൽ അയയ്ക്കുക.
അപേക്ഷ തപാലിൽ മാത്മേ സ്വീകരിക്കുകയുളളു. ഉയർന്ന പ്രായപരിധി ഇല്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 22 വരെ നീട്ടിയിരിക്കുന്നു.
പ്രോഗ്രാമർ, സീനിയർ പ്രോഗ്രാമർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
കമ്പ്യൂട്ടർ സെന്ററിൽ പ്രോഗ്രാമർമാരെയും സീനിയർ പ്രോഗാമറെയും കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. സെപ്റ്റംബർ 11 ന് സർവകലാശാല ആസ്ഥാനത്ത് വച്ച് വാക്-ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. വിശദ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റിൽ ജോബ് നോട്ടിഫിക്കേഷൻസ് ലിങ്ക് സന്ദർശിച്ച് അപേക്ഷിക്കുക.