ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍.എല്‍.ബി: രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു  

വിദ്യാര്‍ത്ഥികള്‍ 11 മുതല്‍ 19 പകല്‍ മൂന്ന് വരെ അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളില്‍ നേരിട്ടെത്തി പ്രവേശനം നേടണം

പഞ്ചവത്സര എൽ.എൽ.ബി പ്രവേശനം 2020

സര്‍ക്കാര്‍ ലോ കോളേജിലെയും സ്വകാര്യ സ്വാശ്രയ ലോ കോളോജുകളിലെയും ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി കോഴ്‌സിലേക്കുള്ള രഞ്ചാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.

പ്രവേശന പരീക്ഷാ കമ്മീഷണറുടെ
www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ 11 മുതല്‍ 19 പകല്‍ മൂന്ന് വരെ അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളില്‍ നേരിട്ടെത്തി പ്രവേശനം നേടണം.

പഞ്ചവത്സര ത്രിവത്സര എല്‍എല്‍ബി കോഴ്‌സുകളിലേക്ക് സര്‍ക്കാര്‍ ലോ കോളേജുകളില്‍ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ മെമ്മോയില്‍ നല്‍കിയിരിക്കുന്ന തീയയതികളില്‍ കോളേജുകളില്‍ ഹാജരായി പ്രവേശനം നേടണം. നിര്‍ദിഷ്ട തീയതികളില്‍ കോളേജുകളില്‍ അഡ്മിഷന്‍ നേടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലുള്ള അലോട്ട്‌മെന്റും ഹയര്‍ ഓപ്ഷനുകളും നഷ്ടപ്പെടും. അവരെ ഓണ്‍ലൈന്‍ കേന്ദ്രീകൃത അലോട്ട്‌മെന്റിലുണ്ടെങ്കില്‍ പരിഗണിക്കില്ല.

പ്രവേശനത്തിനുള്ള സമയക്രമത്തിനും മറ്റ് വിശദ വിവരങ്ങള്‍ക്കും www.ceekerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. സംശയനിവാരണത്തിന് ഹെല്‍പ്പ് ലൈന്‍ നമ്പറായ 0471 2525300 യുമായി ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team