ശനിയാഴ്ച മുതൽ കേരളത്തിൽ ട്രെയിനുകൾ ഓടില്ല  

തിരുവനന്തപുരം: ശനിയാഴ്ച മുതല്‍ കേരളത്തില്‍ ട്രെയിനുകള്‍ ഓടില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക സര്‍വീസായി കേരളത്തിലൂടെ ഓടിക്കൊണ്ടിരുന്ന മൂന്ന് സ്പെഷ്യല്‍ ട്രെയിനുകളില്‍ റദ്ദാക്കി. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി, കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി, വേണാട് എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കുന്നത്. മതിയായ യാത്രക്കാരില്ലാത്തതിനാലാണ് റെയില്‍വേയുടെ തീരുമാനം. ലോക്ക്ഡൗണ്‍ സാഹചര്യത്തിലാണ് പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തിയത്. ഇവയുള്‍പ്പെടെ രാജ്യത്ത് ഏഴ് ട്രെയിനുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസ് നടത്തില്ലെന്ന് റെയില്‍വേ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team