എടിഎം-ഡെബിറ്റ് കാർഡുകൾ ഇനി വീട്ടിലിരുന്നും ആക്ടിവേറ്റ് ചെയ്യാം
എടിഎം കാർഡുകൾ രാജ്യത്തുടനീളമുള്ള ബാങ്കിംഗ് സംവിധാനത്തിന്റെ പ്രധാന ഭാഗമായി മാറിയിരിക്കുകയാണ്. പുതിയ ബാങ്ക് അക്കൗണ്ട് തുറക്കുന്ന സമയത്ത് മിക്കവാറും എല്ലാ ബാങ്കുകളും എടിഎം മെഷീനിൽ ഉപയോഗിക്കാവുന്ന ഡെബിറ്റ് കാർഡ് നൽകുന്നുണ്ട്. എടിഎം വഴി പണം പിൻവലിക്കാനും സിഡിഎമ്മിലൂടെ പണം നിക്ഷേപിക്കാനും ഈ കാർഡ് വഴി സാധിക്കും. ഇതുകൂടാതെ ഈ കാർഡുകൾ ഉപയോഗിച്ച് വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങാനും, ബില്ലുകൾ അടയ്ക്കാനും, ഓൺലൈൻ പേയ്‌മെന്റുകൾ നടത്തുന്നതിനും സാധിക്കും.
സാധാരണ അക്കൗണ്ട് തുറന്ന് ഡെബിറ്റ് കാർഡുകൾ ലഭിച്ചാൽ അടുത്തുള്ള എടിഎമ്മിലോ ബാങ്ക് ബ്രഞ്ചിലോ പോയി പിൻ നമ്പർ ആക്റ്റിവേറ്റ് ചെയ്യണമായിരുന്നു. എന്നാൽ എസ്‌ബിഐ പങ്കുവച്ച ട്യൂട്ടോറിയൽ വീഡിയോ അനുസരിച്ച് ഉപഭോക്താക്കൾക്ക് വീട്ടിലിരുന്ന് ഓൺലൈനായി എടിഎം കാർഡ് ആക്റ്റിവേറ്റ് ചെയ്യാനാകും. അതായത് പുതുതായി ലഭിച്ച കാർഡ് പ്രവർത്തനക്ഷമമാക്കാൻ ബാങ്ക് ബ്രാഞ്ചോ എടിഎമ്മോ സന്ദർശിക്കേണ്ടതില്ലെന്ന് അർത്ഥം.
എസ്‌ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റായ ഓൺലൈൻഎസ്ബിഐ.കോമിൽ പ്രവേശിച്ച് പ്രക്രിയകൾ പൂർത്തിയാക്കാൻ സാധിക്കും. ഈ സൗകര്യം ഉപയോഗിക്കുന്നതിന് 16 അക്ക എടിഎം നമ്പറും മറ്റ് വിശദാംശങ്ങളും ആവശ്യമാണ്. ഇനി ഓൺലൈൻഎസ്ബിഐ.കോം വഴി എളുപ്പത്തിൽ എങ്ങനെ എടിഎം കാർഡ് ആക്റ്റിവേറ്റ് ചെയ്യാമെന്ന് നോക്കാം.
നൽകിയിരിക്കുന്ന ഫീൽഡുകളിൽ 16 അക്ക എടിഎം കാർഡ് നമ്പർ രണ്ടുതവണ നൽകുക.
തുടർന്ന് സജീവമാക്കുക എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഇതിനുശേഷം ഇന്റർനെറ്റ് ബാങ്കിംഗ് പോർട്ടൽ സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന അക്കൗണ്ട് തരം, ബ്രാഞ്ച് സ്ഥാനം എന്നീ വിശദാംശങ്ങൾ പരിശോധിക്കാൻ നിങ്ങളോട് ആവശ്യപ്പെടും.
സ്ഥിരീകരിക്കുക എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഇതിന് പിന്നാലെ ഒരു സുരക്ഷാ പാസ്‌വേഡ് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയയ്‌ക്കും.
തന്നിരിക്കുന്ന ഫീൽഡിൽ ഈ സുരക്ഷാ പാസ്‌വേഡ് സമർപ്പിക്കുക.
തുടർന്ന് സ്ഥിരീകരിക്കുക എന്ന് ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
ഇതോടെ എടിഎം കാർഡ് സജീവമാകും.
എടിഎം കാർഡ് വിജയകരമായി സജീവമാക്കി എന്ന സന്ദേശത്തോടെ എസ്‌ബിഐ ഇതിന്റെ സ്ഥിരീകരണവും നൽകും.