കോളേജ് വിദ്യാർത്ഥികൾക്കായ് “ഫേസ്ബുക് ക്യാമ്പസ് ” വരുന്നു!!
വിദ്യാര്‍ത്ഥികളെ ഫെയ്സ്ബുക്കില്‍ കൂടുതല്‍ സജീവമാക്കി നിലനിര്‍ത്താന്‍ പുത്തന്‍ ഫീച്ചറുമായി ഫെയ്സ്ബുക്ക്, വിദ്യര്‍ത്ഥികള്‍ക്കായി ഫെയ്സ്ബുക്ക് ക്യാമ്ബസ് എന്ന പ്രത്യേക സംവിധാനമാണ് ഒരുങ്ങുന്നത്. ഫെയ്സ്ബുക്ക് പ്രൊഫൈലിന് അനുബന്ധമായ മറ്റൊരു പ്രൊഫീലിന്റെ രീതിയിലാരിയ്ക്കും ഈ സംവിധാനം. ഒരു ക്യാംപസിന്റെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകമായ വെര്‍ച്വല്‍ ഇടങ്ങള്‍ ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യം.
ഒരു കോളേജ് ഇമെയി ഐഡിയും പഠന കാലാവധിയും നല്കിയാല് ഈ പ്രൊഫൈല്‍ നിര്മ്മിയ്ക്കാനാകും. പഠനവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ ഉള്‍പ്പെടുത്താം. മാറ്റു വിവരങ്ങള്‍ ഫെയ്സ്ബുക്ക് പ്രൊഫൈലില്‍നിന്നും നേരിട്ട് തന്നെ ഇംപോര്‍ട്ട് ചെയ്യാം.
വിദ്യാര്‍ത്ഥികള്‍ക്ക് പഠന സംബന്ധവും അല്ലാത്തതുമായ ഇവന്റുകള്‍ ഉള്‍പ്പടെ ഒരുക്കാന്‍ പുതിയ ഫിച്ചറില് സംവിധാനം ഉണ്ടായിരിയ്ക്കും. ക്യാംമ്ബസുമായി ബന്ധപ്പെട്ട ന്യൂസ് ഫീഡുകള്‍ ഈ പ്രൊഫൈലില്‍ ലഭ്യമാകും. നിലവില്‍ അമേരിക്കയിലാണ് പുതിയ ഫീച്ചര്‍ ആരംഭിച്ചിരിയ്ക്കുന്നത്.