ഉയർന്ന ക്രെഡിറ്റ്‌ സ്കോർ ഉണ്ടായിട്ടും നിങ്ങൾക് വായ്പ ലഭിക്കുന്നിലെ??? ഇതാവാം കാരണം!  

നിങ്ങള്‍ വായ്പയ്ക്ക് അപേക്ഷിക്കുമ്ബോള്‍ വായ്പ അംഗീകരിക്കുന്നതിന് മുമ്ബായി അപേക്ഷകന്‍ മുഴുവന്‍ പലിശയോടെ സമയബന്ധിതമായി വായ്പ തിരിച്ചടയ്ക്കാന്‍ കഴിയുമോ എന്ന് ബാങ്കുകള്‍ വിലയിരുത്തും. ക്രെഡിറ്റ് സ്കോര്‍ വായ്പ യോഗ്യതയുടെ ഒരു പ്രാഥമിക സൂചകമാണ്. കാരണം ഇത് ഒരു അപേക്ഷകന്റെ മുമ്ബത്തെ വായ്പകള്‍ എങ്ങനെ തിരിച്ചടച്ചു എന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കുന്നു. ചിലപ്പോള്‍, ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ ഉണ്ടായിരുന്നിട്ടും, ചില വ്യക്തിയുടെ വായ്പാ അപേക്ഷ നിരസിക്കപ്പെടാറുണ്ട്. ഇതിന് പിന്നിലെ കാരണങ്ങള്‍ പരിശോധിക്കാം.

  1. പ്രതിമാസ വരുമാനം

വായ്പാ അപേക്ഷയിലെ ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡമാണിത്. വായ്പ അപേക്ഷകന്റെ പ്രതിമാസ വരുമാനം, വരുമാന സ്രോതസിന്റെ സ്ഥിരത, ആശ്രിതരുടെ എണ്ണം എന്നിവ കണക്കിലെടുത്ത് അപേക്ഷകന്റെ തിരിച്ചടവ് ശേഷി വിലയിരുത്തും.

നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ ഉയര്‍ന്നതാണെങ്കില്‍ പോലും സ്ഥിരമായ പ്രതിമാസ വരുമാനമില്ലെങ്കില്‍ നിങ്ങളുടെ വായ്പാ അപേക്ഷ നിരസിക്കാനുള്ള സാധ്യതയുണ്ട്. പ്രതിമാസ വരുമാനം കുറവാണെങ്കിലും അപേക്ഷ നിരസിച്ചേക്കാം.

2)വരുമാന ഇഎംഐ അനുപാതം

വായ്പാ അപേക്ഷ അംഗീകരിക്കുമ്ബോള്‍ ബാങ്കുകള്‍ പരിഗണിക്കുന്ന മറ്റൊരു വശമാണിത്. ഒരു വായ്പക്കാരന്റെ നിലവിലുള്ള ഇഎംഐ തിരിച്ചടവ് തുക അവരുടെ പ്രതിമാസ ശമ്ബളത്തിന്റെ 50 ശതമാനത്തില്‍ താഴെയാണെങ്കില്‍ പുതിയ വായ്പ അംഗീകാരത്തിനുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ പ്രതിമാസ വരുമാനത്തിന്റെ 50% അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള ഇഎംഐ നിങ്ങള്‍ ഇതിനകം അടയ്ക്കുകയാണെങ്കില്‍, ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ ഉണ്ടെങ്കിലും പുതിയ വായ്പാ അപേക്ഷ നിരസിക്കപ്പെടാം.

3)പ്രായം

വായ്പ അംഗീകാരത്തിന്റെ മറ്റൊരു പ്രധാന ഘടകം കടം വാങ്ങുന്നയാളുടെ പ്രായമാണ്. ഒരു വ്യക്തിയുടെ സാമ്ബത്തിക സ്ഥിരതയും വായ്പാ കാലാവധിയും നിര്‍ണ്ണയിക്കാന്‍ പ്രായം കണക്കാക്കുന്നു. ഉയര്‍ന്ന പ്രായമുള്ളവര്‍ക്ക് (60 വയസ്സിനു മുകളില്‍) വ്യക്തികള്‍ക്ക് വായ്പയ്ക്ക് അംഗീകാരം ലഭിക്കുന്നില്ല. ചില സമയങ്ങളില്‍ വിരമിക്കല്‍ പ്രായം അടുക്കുന്ന ആളുകള്‍ക്ക് 15-25 വര്‍ഷത്തെ കാലാവധിയോടെ 50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭവനവായ്പയോ മറ്റ് വായ്പയോ എടുക്കാന്‍ കഴിയില്ല, കാരണം വിരമിച്ചുകഴിഞ്ഞാല്‍ തങ്ങള്‍ക്ക് ഇഎംഐ അടയ്ക്കാനാവില്ലെന്ന് ബാങ്കുകള്‍ കരുതുന്നു.

4)ജോലി പരിചയവും പതിവ് തൊഴില്‍ മാറ്റങ്ങളും

മിക്ക ബാങ്കുകളും വായ്പക്കാര്‍ക്ക് കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യപ്പെടുന്നു. നിങ്ങളുടെ കരിയര്‍ ആരംഭിച്ച്‌ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം പോലും ഇല്ലെങ്കില്‍, നിങ്ങളുടെ വായ്പാ അപേക്ഷ നിരസിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പതിവ് തൊഴില്‍ മാറ്റങ്ങള്‍ പലപ്പോഴും അസ്ഥിരമായ ഒരു കരിയറിന്റെ അടയാളമായി കണക്കാക്കപ്പെടുന്നു. അതിനാല്‍ അത്തരം വ്യക്തികളെ ക്രെഡിറ്റ് യോഗ്യത കുറഞ്ഞവരായി കണക്കാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team