സഹകരണമേഖലയെ തകർക്കാനുള്ള നീക്കം -കേരള എം.പി.മാർ
ബാങ്കിങ് നിയന്ത്രണ ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ സഹകരണ മേഖലയെ തകർക്കാനുള്ള നീക്കമാണെന്ന് സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന് കീഴീല്‍ കൊണ്ടുവരുന്നതിന് 1949ലെ ബാങ്കിങ് നിയന്ത്രണ നിയമം ഭേദഗതി ചർച്ചയിൽ പങ്കെടുത്ത കേരളത്തിൽനിന്നുള്ള അംഗങ്ങൾ ആരോപിച്ചു. നിയമം ഭേദഗതി ചെയ്ത് ലോക്‌സഭ ബില്‍ പാസാക്കി.
നിയമ ഭേദഗതി സഹകരണ ബാങ്കിങ് മേഖലയുടെ സ്വയംഭരണാവകാശത്തെ തകർക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു. സംസ്ഥാനങ്ങളുടെ അധികാരത്തിൻമേലുളള കടന്നുകയറ്റമാണ് പുതിയ നിയമഭേദഗതി. ബിൽ പാർലമെന്റിന്റെ സമിതിയുടെ പരിശോധനയ്ക്കുവിടണമെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.
രാജ്യത്തിന്റെ ബാങ്കിങ് മേഖലയിൽ സഹകരണ ബാങ്കുകളുടെ മഹത്തായ സംഭാവനകൾ പരിഗണിക്കാതെയാണ് ബിൽ കൊണ്ടു വന്നിരിക്കുന്നതെന്ന് എം.കെ. രാഘവൻ കുറ്റപ്പെടുത്തി.