കുട്ടികൾക്കായി ഇനി മികച്ച നിക്ഷേപ പദ്ധതി: ചൈൽഡ് പി പി എഫ്  

നിബന്ധനകൾ എന്തൊക്കെ?

ഇന്ത്യൻ പൗരനായ കുട്ടിയുടെ പേരിൽ മാതാപിതാക്കൾക്ക് ആണ് അക്കൗണ്ട് തുറക്കാൻ ആകുക. ഒരു കുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് മാത്രമാണ് അമ്മയ്‍ക്കോ, അച്ഛനോ തുറക്കാൻ ആകുക. 15 വര്‍ഷമാണ് നിക്ഷേപ കാലാവധി. ഒരു സാമ്പത്തിക വര്‍ഷം നടത്താവുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയുംപരമാവധി നിക്ഷേപം ഒന്നര ലക്ഷം രൂപയുമാണ്. 18 വയസിനു മുകളിലുള്ള കുട്ടികളുടെ പേരിലും പിപിഎഫ് അക്കൗണ്ട് തുറക്കാം. പിപിഎഫ് അക്കൗണ്ട് തുറക്കാനാകുന്ന ബാങ്കുകളെയോ പോസ്റ്റ് ഓഫീസ് ശാഖകളെയോ സമീപിച്ച് അക്കൗണ്ട് തുറക്കാൻ ആകും.

​18 വയസ് ആയാൽ നിക്ഷേപം കുട്ടിയുടെ പേരിലേയ്ക്ക് മാറ്റാം . പ്രായ പൂര്‍ത്തിയാകാത്ത കുട്ടികളുടെ പേരിൽ തുടങ്ങി പിപിഎഫ് അക്കൗണ്ടുകൾ അവര്‍ക്ക് 18 വയസ് തികയുമ്പോൾ അവരുടെ പേരിലേയ്ക്ക് തന്നെ മാറ്റാൻ ആകും. ഇതിന് പിപിഎഫ് അക്കൗണ്ട് ഉള്ള വ്യക്തി അപേക്ഷ നൽകിയാൽ മതിയാകും. നിക്ഷേപം 7 വര്‍ഷം പൂര്‍ത്തിയാക്കിയാൽ ഫണ്ടിൽ നിന്ന് ഭാഗികമായി പണം പിൻവലിയ്ക്കാൻ ആകും.

പിപിഎഫ് അക്കൗണ്ടിലെ നിക്ഷേപം തുടരാൻ ആകില്ലെങ്കിൽ ഫണ്ട് അഞ്ചു വര്‍ഷം പിന്നിട്ട ശേഷം മാതാപിതാക്കൾക്ക് ഇതിനായി അപേക്ഷ നൽകാം. കുട്ടികളുടെ ചികിത്സാവശ്യങ്ങൾക്കോ വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ ആവശ്യമായ രേഖകൾ സമര്‍പ്പിച്ച് ഇത്തരത്തിൽ ഫണ്ട് ക്ലോസു ചെയ്യാം

കുട്ടിയുടെ ബേര്‍ത്ത് സര്‍ട്ടിഫിയ്ക്കറ്റ് അല്ലെങ്കിൽ ജനന തീയതി തെളിയിക്കുന്ന രേഖകൾ അക്കൗണ്ട് തുറക്കുന്നതിന് കൂടിയേ തീരൂ. ഒപ്പം മാതാപിതാക്കളുടെ വിവരങ്ങളും വേണം. പാസ്പോര്‍ട്ട്, പാൻ കാര്‍ഡ്, ആധാര്‍ ഇവയിൽ ഏതെങ്കിലും നൽകാം. അഡ്രസ് പ്രൂഫ്,ഐഡി പ്രൂഫ് എന്നിവയാണ് നൽകേണ്ടത്. രക്ഷ കര്‍ത്താവിൻെറ ഫോട്ടോഗ്രാഫ്, സമര്‍പ്പിയ്ക്കണം. പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപം നടത്തുന്നതിനുള്ള ആദ്യ ഘഡു ചെക്കായി നൽകണം.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team