നിങ്ങളുടെ പണം സുരക്ഷിതം. ഇടപാടുകൾക്ക് ഭയക്കേണ്ട എന്ന് paytm.  

ന്യൂഡല്‍ഹി: തങ്ങളുടെ ഇടപാടുകാരുടെ പണം പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ പേയ്​മെന്‍റ്​ ആപ്പായ പേടിഎം. ആപ്പ്​ പ്ലേസ്​റ്റോറില്‍ നിന്നും നീക്കം ചെയ്​തതിന്​ പിന്നാലെയാണ്​ പേടിഎം അധികൃതരുടെ പ്രതികരണം. ഉപയോക്​താക്കള്‍ക്ക്​ വാതുവെപ്പിന്​ സൗകര്യമൊരുക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാന്‍ സൗകര്യമൊരുക്കിയെന്ന്​​ ചൂണ്ടിക്കാട്ടിയാണ്​ പേടിഎം ആപ്പിനെ പ്ലേസ്റ്റോറില്‍ നിന്ന് ഗൂഗ്ള്‍ പുറത്താക്കിയത്​.

ഇതിന്​ മറുപടിയുമായി പേടിഎം അധികൃതര്‍ ട്വിറ്ററിലെത്തി. ‘നിങ്ങളുടെ എല്ലാവരുടേയും പണം പൂര്‍ണ്ണമായും സുരക്ഷിതമാണ്​. പഴയതുപോലെ തന്നെ ആപ്പിലെ സേവനങ്ങള്‍ ആസ്വദിക്കാനും സാധിക്കും.’–കമ്ബനി അവരുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍റിലിലൂടെ അറിയിച്ചു.

പ്രതിമാസം അഞ്ച് കോടിയിലധികം സജീവ ഇടപാടുകാരാണ് പേടിഎമ്മിനുള്ളതെന്ന് കമ്ബനി അവകാശപ്പെടുന്നുണ്ട്​. ട്വിറ്റര്‍ യൂസര്‍മാരാണ്​ പേടിഎം പ്ലേസ്​റ്റോറില്‍ കാണാനില്ലെന്ന്​ ആദ്യമായി റിപ്പോര്‍ട്ട്​ ചെയ്തത്​. പേടിഎം വാലറ്റും, ഫസ്റ്റ് ഗെയിംസ് ആപ്പുമാണ്​ പ്ലേസ്റ്റോറില്‍ നിന്ന് നീക്കംചെയ്​തത്​. പേടിഎം ഫോര്‍ ബിസിനസ്, പേടിഎം മാള്‍, പേടിഎം മണി എന്നിവയെല്ലാം പ്ലേ സ്റ്റോറില്‍ ഇപ്പോഴും ലഭ്യമാണ്. അതേസമയം, ആപ്പിള്‍ ആപ് സ്റ്റോറില്‍ ആപ്ലിക്കേഷന്‍ ഇപ്പോഴും ലഭ്യമാണ്.

​പുതിയ ചൂതാട്ട നയങ്ങളുടെ ഭാഗമായാണ്​ ഗൂഗ്​ള്‍ ആപ്പ്​ നീക്കം ചെയ്​തത്​. ഐ. പി.എല്‍ മത്സരം തുടങ്ങാനിരിക്കെയാണ്​ ഗൂഗ്​ളി​ന്റെ നടപടിയെന്നതും ശ്രദ്ദേയമാണ്​. പുതിയ ചൂതാട്ട നയങ്ങളെ കുറിച്ച്‌​ കമ്ബനി ബ്ലോഗിലൂടെ വിശദീകരിച്ചു. ഓണ്‍ലൈന്‍ കാസിനോ തങ്ങള്‍ അനുവദിക്കില്ലെന്നും സ്പോര്‍ട്​സ്​ വാതുവെപ്പുകള്‍ക്ക്​ സൗകര്യമൊരുക്കുന്ന ചൂതാട്ട ആപ്പുകളെ പിന്തുണക്കില്ലെന്നും ഗൂഗ്​ള്‍ അറിയിച്ചു.

ഉപയോക്​താവിന്​ പണം സമ്മാനം നല്‍കുന്ന പേയ്​ഡ്​ ഗെയിമുകള്‍ക്കായുള്ള പ്രത്യേക വെബ്​ സൈറ്റ്​ ലിങ്കുകള്‍ പ്ലേസ്​റ്റോറിലെ ഒരു ആപ്പിന്​ നല്‍കാന്‍ അനുവാദമില്ലെന്നും അത്​ തങ്ങളുടെ പോളിസിക്ക്​ വിരുദ്ധമാണെന്നും ബ്ലോഗില്‍ പറയുന്നുണ്ട്​. ഉപഭോക്താക്കള്‍ക്ക്​ അപകടങ്ങള്‍ ഉണ്ടാകുന്നത്​ ഒഴിവാക്കാനാണ്​ ഗൂഗ്​ള്‍ പുതിയ നയങ്ങള്‍ അവതരിപ്പിച്ചത്​. ചട്ടം ലംഘിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതോടെ ഡെവലപ്പറെ അക്കാര്യം അറിയിച്ചു. നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടും വരെ ആപ്പ് പ്ലേസ്റ്റോറിലുണ്ടാവില്ല”. -ഗൂഗ്​ള്‍ വ്യക്​തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team