കോവിഡിന്പിന്നാലെ ലോകം ഒരു ദുരന്തംകൂടി നേരിടേണ്ടിവരും.”- ബില്ല് ഗേറ്റ്സ് !  

കൊവിഡിന് പിന്നാലെ ലോകം മറ്റൊരു ദുരന്തം നേരിടേണ്ടിവരുമെന്ന മുന്നിറിയിപ്പുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍
ബില്‍ ഗേറ്റ്സ്. ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെ പറ്റിയുള്ള തന്റെ ആശങ്കളും അദ്ദേഹം പങ്കുവച്ചു. അധികൃതര്‍ക്ക് ഇത് സംബന്ധിച്ച്‌ മുന്നറിയിപ്പ് നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് ബില്‍ ഗേറ്റ്സ് പറഞ്ഞു.

കൊവിഡിന് വാക്സിന് നിര്‍മിക്കുന്നത് പോലെ ഇതിനെ പ്രതിരോധിക്കുന്നത് എളുപ്പാമാകില്ലെന്നും ബില്‍ ഗേറ്റ്സ് ഓര്‍മ്മപ്പെടുത്തി. “കൊവിഡ് നിങ്ങള്‍ക്ക് പതിനായിരക്കണക്കിന് ഡോളര്‍ ചെലവഴിച്ച്‌ അവസാനിപ്പിക്കാന്‍ കഴിയും. എന്നാല്‍, കാലാവസ്ഥാ വ്യതിയാനം വളരെ കഠിനമാണ്.

ഇത് പകര്‍ച്ചവ്യാധി സമയത്ത് കണ്ടതിനേക്കാള്‍ വലുതായിരിക്കും.”
ബില്‍ ഗേറ്റ്സ് പറഞ്ഞു. നേരത്തെ തന്റെ ബ്ലോഗ് പോസ്റ്റിലും ബില്‍ ഗേറ്റ്സ് ഈ കാര്യം കുറിച്ചിരുന്നു. 2060 ആകുമ്ബോഴേക്കും കാലാവസ്ഥാ വ്യതിയാനം കൊവിഡിനെ പോലെ മാരകമാകും. 2100 ആകുമ്ബോഴേക്കും ഇത് അഞ്ചിരട്ടി മാരകമാകുമെന്നും ഗേറ്റ്സ് പറഞ്ഞു.

2021 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന ‘കാലാവസ്ഥാ ദുരന്തം എങ്ങനെ ഒഴിവാക്കാം’ എന്ന തന്റെ പുസ്തകത്തില്‍ ഗേറ്റ്സ് ഇത് സംബന്ധിച്ച്‌ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കാലാവസ്ഥാ പ്രതിസന്ധി കാലക്രമേണ വ്യാപിക്കുകയും വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്യും. നാസ സൂചിപ്പിക്കുന്നത് പോലെ കാലാവസ്ഥാ രീതികളെയും സമുദ്രനിരപ്പിനെയും ഭൂമിയിലെ ജീവിതത്തെ പിന്തുണയ്ക്കുന്ന എല്ലാ സംവിധാനങ്ങളെയും ഇത് ബാധിച്ചേക്കും.

കൊവിഡ് പോലെ ഒരു മഹാമാരി ലോകത്ത് പൊട്ടിപ്പുറപ്പെടുമെന്ന് ശാസ്ത്ര ഡേറ്റയുടെ അടിസ്ഥാനത്തില്‍ 2015ല്‍ ഗേറ്റ്സ്
മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകത്തിന്റെ കൈയ്യില്‍ ഇതിന് ഉത്തരമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൊവിഡിന് വാക്സിന്‍ കണ്ടെത്തുന്നതിനൊപ്പം കാലാവസ്ഥാ വ്യതിയാനം വരുത്തിവയ്ക്കാന്‍ പോകുന്ന വിനാശത്തിന് പ്രതിരോധം തീര്‍ക്കാന്‍ നടപടി സ്വീകരിക്കാന്‍ സമയമായെന്നും ഗേറ്റ്സ് ഓര്‍മിപ്പിച്ചു. വരുന്ന 40 വര്‍ഷത്തിനുള്ളില്‍ ലോകത്തെ മൊത്തം താപനില ഉയരുമെന്നും ഇത് ആഗോള മരണനിരക്ക് ഉയര്‍ത്തുമെന്നും പ്രവചനമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team