ജിയോയോട് പോരുതാൻ എയർടെലിന്റെ പുതിയ അൺലിമിറ്റഡ് പ്ലാൻ ഇന്നുമുതൽ
ജിയോയുമായുള്ള മത്സരത്തിൽ രാജ്യത്തെ മറ്റ് ടെലികോം കമ്പനികളെല്ലാം തന്നെ നന്നായി വിയർക്കുന്നുണ്ട്. ജിയോ ഫൈബർ പുതിയ പ്ലാൻ പുറത്തിറക്കി ഒരു മാസത്തിനുള്ളിൽ തന്നെ തങ്ങളുടെ പുതിയ അണ്‍ലിമിറ്റഡ് ഡാറ്റ ഓഫറുമായി എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡും എത്തി. ഇന്ന് മുതൽ ഉപയോക്താക്കൾക്ക് പ്ലാൻ ലഭ്യമാകും. എയർടെൽ എക്‌സ്ട്രീം ബണ്ടിൽ എന്ന പേരിലാണ് പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞമാസം അവസാനമാണ് ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് പരിധിയില്ലാതെ ഡാറ്റ വാഗ്ദാനം ചെയ്യുന്ന പുതിയ പ്ലാൻ പുറത്തിറക്കിയത്. ഇതുമായി കിടപിടിക്കുന്നതാണ് എയർടെലിന്റെ പുതിയ പ്ലാൻ.