എക്കോ ഉപകരണങ്ങളുമായി ആമസോൺ
വ്യത്യസ്ത രൂപകല്‍പനയില്‍ എക്കോ ഉപകരണങ്ങളുമായി ആമസോണ്‍. മാത്രമല്ല, സ്മാര്‍ട് അസിസ്റ്റന്റ് സേവനമായ അലക്‌സയുടെ കരുത്തും കൂട്ടിയിട്ടുണ്ട്. എക്കോ സ്പീക്കര്‍ രൂപകല്‍പന ഗോളാകൃതിയിലാണ്. കൂടാതെ എക്കോ ഡോട്ട് സ്പീക്കറിന്റെ കിഡ്‌സ് എഡിഷനും അവതരിപ്പിച്ചിട്ടുണ്ട്. കുട്ടികളുമായി ആശയവിനിമയം നടത്തുന്നതിന് അനുയോജ്യമായ വിധത്തിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.
എക്കോ ഷോ 10 ലും മികച്ച ഫീച്ചറുകള്‍ ഒരുക്കിയിട്ടുണ്ട്. ഉപയോക്താക്കളെ മുറിക്കുള്ളില്‍ ട്രാക്ക് ചെയ്യുന്ന ഫീച്ചറാണ് പ്രധാനം. ഒരു മനുഷ്യരൂപം എന്ന നിലയിലാണ് എക്കോ ഷോ ഉപയോക്താക്കളെ തിരിച്ചറിയുന്നതും പിന്തുടരുന്നതും. 10 ഇഞ്ച് സക്രീന്‍ വലിപ്പമുള്ള എക്കോഷോയില്‍ സിഗ്ബീ ഹബ്ബും ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.
നെറ്റ്ഫ്‌ളിക്‌സും സ്മാര്‍ട് ഉപകരണങ്ങള്‍ നിയന്ത്രിക്കാന്‍ ഇതിലൂടെ സാധിക്കും.
പുതിയ എക്കോയില്‍ ആമസോണിന്റെ ഒന്നാ തലമുറ എസെഡ് വണ്‍ ന്യൂറല്‍ എഡ്ജ് പ്രൊസസറാണ് ഉള്ളത്. മെഷീന്‍ ലേണിങ് കഴിവ് മെച്ചപ്പെടുത്തുന്നതാണ് ഇതിലെ പുതിയ സിലിക്കണ്‍ മോഡ്യൂള്‍ . ഇത് കൂടുതല്‍ മികച്ച ആശയവിനിമയ ശേഷി അലക്‌സയ്ക്ക് നല്‍കുന്നു.