ടൂറിസം മേഖലയിലെ ചെറുകിട -ഇടത്തരം സംരമ്പകർക്കായി ഹെൽപ്‌ഡെസ്‌ക് !  

കൊച്ചി: കൊവിഡില്‍ പ്രതിസന്ധിയിലായ ടൂറിസം മേഖലയിലെ ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ക്കായി ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചു. ലോക്ക്ഡൗണിന് ശേഷം തുറക്കാന്‍ തയ്യാറെടുക്കുന്ന സംരംഭകര്‍ക്ക് പ്രൊഫഷണല്‍ സഹായങ്ങള്‍ നല്‍കുകയാണ് ലക്ഷ്യം.

ടൂറിസത്തിന്റെ തിരിച്ചുവരവിന് ഉപദേശങ്ങള്‍, സഹായങ്ങള്‍, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലുള്ള വിദഗ്ദ്ധരുടെ സംഘം സംരംഭകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കും. കൊച്ചി കേന്ദ്രമായ സ്റ്റാര്‍ട്ടപ്പ് കമ്പിനിയായ വെബ് സി.ആര്‍.എസ് ട്രാവല്‍ ടെക്‌നോളോജീസാണ് സൗജന്യ സേവനം നല്‍കുന്നത്. ദിവസവും വൈകിട്ട് അഞ്ച് മുതല്‍ ഒരു മണിക്കൂര്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം, ടോള്‍ ഫ്രീ നമ്പര്‍ എന്നിവ വഴിയാണ് സേവനം. വാട്സ് ആപ്പ് നമ്ബര്‍ : 6238059497

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team