ഗൂഗിൾ മീറ്റ് ഇനി സൗജന്യമല്ല -നിയന്ത്രണങ്ങൾ വരുന്നു !!
ലോക്ക് ഡൌണ്‍ എത്തിയതോടെ ഏവര്‍ക്കും സുപരിചിതമായതും വര്‍ക്ക്ഫ്രംഹോം, ഓണ്‍ലൈന്‍ ക്ലാസ് എന്നിവയ്ക്ക് വ്യാപകമായി പ്രയോജനപ്പെടുത്തിവരുന്നതുമായ ഗൂഗിള്‍ മീറ്റ് ഉപയോഗിക്കുന്നതില്‍ നിയന്ത്രണം വരുന്നു.
ഈ മാസം 30 മുതല്‍ 60 മിനുട്ടുവരെയമാത്രമെ ഇനി ഗൂഗിള്‍ മീറ്റ് പരിമാവധി സൗജന്യമായി ഉപോയിഗിക്കാന്‍ കഴിയൂ. തുടര്‍ന്ന് പണം നല്‍കി ഉപയോഗിക്കാവുന്ന ജി-സ്യൂട്ടിലേയ്ക്ക് മാറാനാണ് ഗൂഗിള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.
ഈ രീതിയില്‍ മാറുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും ഗൂഗിള്‍ വാഗ്ദാനംചെയ്യുന്നുണ്ട്. അതായത്, 250 പേര്‍ക്ക് ഗൂഗിള്‍ മീറ്റുവഴി പങ്കെടുക്കാനുള്ള സൗകര്യം, ഒറ്റ ഡൗമൈന്‍ ഉപയോഗിച്ച് 10,000ലേറെപ്പേര്‍ക്ക് ലൈവ് സ്ട്രീമിങ്, റെക്കോഡ് ചെയ്ത് ഗുഗിള്‍ ഡ്രൈവില്‍ സൂക്ഷിക്കാനുള്ള സൗകര്യം എന്നിവയും പെയ്ഡ് വേര്‍ഷനിലുണ്ട്.പുതിയ സേവനത്തിനായി ഒരാള്‍ക്ക് ഒരുമാസത്തേയ്ക്ക് 1,800 രൂപ(25 ഡോളര്‍)യാണ് നിരക്ക്..