ഏറ്റവും സമ്പന്നനായ മലയാളി യൂസഫലി! അതി സമ്പന്നരുടെ ഹുറൂൺ പട്ടികയിൽ എട്ടു മലയാളികൾ  

കൊച്ചി: രാജ്യത്തെ അതിസമ്പന്നരുടെ ഹുറൂൺ പട്ടികയിൽ ആദ്യ നൂറു സ്ഥാനങ്ങളിൽ ഉള്ളത് എട്ടു മലയാളികൾ. ആയിരം കോടി രൂപയിലേറ സമ്പാദ്യം ഉള്ളവരുടെ 2020-ലെ പട്ടികയിൽ ഏറ്റവും മുന്നിലുള്ള മലയാളി ലുലു ഗ്രൂപ്പ് ചെയര്‍മാൻ എംഎ യൂസഫലിയാണ്. 19-ാം സ്ഥാനമാണ് പട്ടികയിൽ എംഎ യൂസഫലിയ്ക്ക് ഉള്ളത്. 42,700 കോടി രൂപയാണ് യൂസഫലിയുടെ ആസ്തി എന്നാണ് സൂചന.

22,400 കോടി രൂപ സമ്പാദ്യവുമായി ദുബായി കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന ജെംസ് എഡ്യുക്കേഷൻ സ്ഥാപകൻ സണ്ണി വര്‍ക്കിയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 45-ാം സ്ഥാനത്താണ് ഇദ്ദേഹം.

20,400 കോടി രൂപ ആസ്തിയുള്ള ഇദ്ദേഹം 52-ാംസ്ഥാനത്താണ്.എന്നാൽ കഴിഞ്ഞ വര്‍ഷത്തിനിടയിൽ 115 ശതമാനം വളര്‍ച്ചയാണ് ബൈജു രവീന്ദ്രൻെറ സമ്പത്തിൽ ഉണ്ടായിരിയ്ക്കുന്നത്.
പുതിയതായി പട്ടികയിൽ ഇടം നേടിയവരിൽ ശ്രദ്ധേയ നേട്ടം കൈവരിച്ചത് ബൈജൂ രവീന്ദ്രൻ ആണ്.

ക്രിസ്ഗോപാല കൃഷ്ണൻ, ശോഭാ ഗ്രൂപ്പ് സാരഥി പിഎൻസി മേനോൻ, ഷംസീര്‍ വയലിൽ, ജോയ് ആലുക്കാസ്, എസ്.ഡി ഷിബുലാൽ എന്നിവരാണ് ആദ്യ 100 സമ്പന്നരുടെ പട്ടികയിൽ ഇടം നേടിയിരിയ്ക്കുന്ന മറ്റ് മലയാളികൾ. ക്രിസ്ഗോപാല കൃഷ്ണന് 18,100 കോടി രൂപ ആസ്തിയും പിഎൻസി മേനോന് 15,600 കോടി രൂപ ആസ്തിയുമാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകൾ. ഷംസീര്‍ വയലിലിന് 14500 കോടി രൂപയും ജോയ് ആലുക്കാസ്, എസ്‍ഡി ഷിബുലാൽ എന്നിവര്‍ക്ക് 12,000 കോടി രൂപയും വീതമാണ് ആസ്തി എന്നാണ് സൂചന.
പട്ടികയിൽ ഒന്നാം സ്ഥാനത്ത് റിലയൻസ് ഗ്രൂപ്പ് ചെയര്‍മാൻ മുകേഷ് അംബാനിയാണ്, ഹിന്ദുജ ഗ്രൂപ്പ് സാരഥികളായ സഹോദരൻമാരും എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാറുമാണ്. രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 6.5 ലക്ഷം കോടി രൂപ, 1.43 ലക്ഷം കോടി രൂപ, 1.41 ലക്ഷം കോടി രൂപ എന്നിങ്ങനെയാണ് ഇവരുടെ ഏകദേശ ആസ്തി.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team