പാലക്കാട് – പെരിന്തല്‍മണ്ണ പാത അത്യാധുനികമാകുന്നു  

കേരളാ പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി പാലക്കാട് – പെരിന്തല്‍മണ്ണ സംസ്ഥാന പാതയിൽ മുണ്ടൂര്‍ മുതല്‍ തൂത ജംഗ്ഷന്‍ വരെയുള്ള ഭാഗം അത്യാധുനിക രീതിയിൽ പുനർനിർമ്മിക്കുന്നു. 364.17 കോടി രൂപാ ചെലവിൽ നാലുവരിപ്പാതയായാണ് 37.38 കി.മീ നീളമുള്ള ഈ റോഡിനെ വികസിപ്പിക്കുന്നത്.

റോഡിനു പതിനാലു മീറ്റർ വീതിയുണ്ടാകും. നടുവിൽ ഡിവൈഡറും ഡ്രെയിനേജ് സംവിധാനവും നിർമ്മിക്കും. ആവശ്യമായ സ്ഥലങ്ങളില്‍ വളവുകൾ നിവർത്തിയും സംരക്ഷണ ഭിത്തികെട്ടിയും നടപ്പാത, കൈവരികള്‍ എന്നിവ ഒരുക്കിയുമാവും ഈ പാതയുടെ നിർമ്മാണം പൂർത്തിയാക്കുന്നത്. നിലവിലുള്ള 5 പാലങ്ങളില്‍ 4 എണ്ണത്തിന്റെ വീതി കൂട്ടും. ഒരെണ്ണം പുതുക്കി പണിയും.

പ്രധാനപ്പെട്ട ജംഗ്ഷനുകളുടെ നവീകരണം, ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ, ദിശാ ബോര്‍ഡുകള്‍ തുടങ്ങിയവയും ദീർഘകാല ഈടുനില്പു ഉറപ്പുവരുത്തുന്ന ഈ റോഡ് വികസന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുമരാമത്തിന്റെ കീഴിലുള്ള കെ എസ് ടി പി മുഖേന നിർമ്മിക്കുന്ന റോഡിന്റെ നിർമ്മാണം പതിനെട്ടു മാസം കൊണ്ട് പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അഞ്ചു വർഷത്തെ പരിപാലനം കൂടി ഉറപ്പു വരുത്തുന്ന തരത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
പുനർനിർമാണോദ്ഘാടനം ഒക്ടോബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫൻസിലൂടെ നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team