ജി എസ് ടി യിൽ ആശ്വാസം !
കേന്ദ്രസര്‍ക്കാരിന് ആശ്വാസവുമായി സെപ്‌തംബറില്‍ ജി.എസ്.ടി സമാഹരണം ലോക്ക്ഡൗണിലെ ഏറ്റവും ഉയരത്തിലെത്തി. 95,480 കോടി രൂപയാണ് കഴിഞ്ഞമാസത്തെ പിരിവ്. 86,449 കോടി രൂപയായിരുന്നു ആഗസ്‌റ്റില്‍.
കഴിഞ്ഞമാസത്തെ പിരിവില്‍ 17,741 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 23,131 കോടി രൂപ സംസ്ഥാന ജി.എസ്.ടിയും 47,484 കോടി രൂപ സംയോജിത ജി.എസ്.ടിയുമാണ്. 7,124 കോടി രൂപ സെസായും ലഭിച്ചു.